സാലഡ് എപ്പോഴും ആരോഗ്യത്തിന് മികച്ച ഒന്നാണ്. ശരീരം കൂളായിരിക്കാൻ സാലഡ് തയ്യറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യറാക്കാവുന്ന വെജിറ്റബിൾ സാലഡ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉരുളകിഴങ്ങ് – ഒന്ന്
- ക്യാരറ്റ് – ഒന്ന്
- സവാള – ഒന്ന്
- പച്ചമുളക് – എരിവിന്
- കുക്കമ്പർ – ഒന്ന്
- ഇഞ്ചി – ഒരുചെറിയ കഷ്ണം
- തൈര് – ആവശ്യത്തിന്
- ഉപ്പ്
- മല്ലിയില
- വെളിച്ചെണ്ണ – ഒരുടേബിൾസ്പൂൺ
- കടുക്
- ഉഴുന്ന് – ഒരുസ്പൂൺ
- ഉലുവ – അരസ്പൂൺ
- ചെറിയ ജീരകം – അരസ്പൂൺ
- ഉണക്കമുളക് – ഒന്നോ രണ്ടോ
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഉരുളകിഴങ്ങും ക്യാരറ്റും ചെറിയ കഷ്ണങ്ങളാക്കി ഉപ്പ്ചേർത്ത് വേവിക്കണം. ഇത് ഒരു ബൗളിലാക്കി ഇതിലേക്ക് ചെറുതായരിഞ്ഞ കുക്കുമ്പറും സവാളയും പച്ചമുളകും മല്ലിയിലയും ചേർക്കണം. ക്യാബേജോ മറ്റേതെങ്കിലും സാലഡ് ഐറ്റംസോ വേണമെങ്കിൽ ചേർക്കാം. ഇനി ഇതിലേക്ക് തൈരും ആവശ്യത്തിന് ഉപ്പുംചേർത് നന്നായി മിക്സ് ചെയ്യണം. ഇനി ചൂടായ വെളിച്ചെണ്ണയിൽ ഉഴുന്ന്, ഉലുവ, കടുക്, ജീരകം, ഉണക്കമുളക്, കറിവേപ്പില മൂപ്പിച്ചെടുത്ത് സലാഡിലൊഴിക്കാം. നന്നായി മിക്സ്‌ചെയ്ത് സേർവ് ചെയ്യാം. വറവില്ലാതെയും കഴിക്കാൻ നല്ലതാണ്.