Kerala

ഇടുക്കിയിൽ പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

നി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്. ഡെങ്കിപ്പനിയാണെന്ന് സംശയം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി

മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ് മരിച്ചത്. നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന്റെ പിറകില്‍ കാര്‍ ഇടിച്ചാണ് അപകടമെന്നാണ് കരുതുന്നത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

മൃതദേഹം ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ. അതേസമയം ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പില്‍ സുന്ദരന്റെ മകന്‍ ആര്യന്‍ (14) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ആര്യനെ കാണാതായത്.

കൂട്ടുകാരുമൊത്ത് പുഴയില്‍ കളിച്ചിരുന്ന ആര്യന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ചെറുതുരുത്തി പോലീസ്, ഷൊര്‍ണൂര്‍ അഗ്നിരക്ഷാസേന, മുങ്ങല്‍ വിദഗ്ധര്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.