നല്ല കിടിലന്‍ ടേസ്റ്റില്‍ ഹോട്ടലില്‍ നിന്ന് കിട്ടുന്നതുപോലെ തന്നെ ബട്ടര്‍ ഗാര്‍ലിക് ചിക്കന്‍ തയ്യാറാക്കി നോക്കാം. ആരോഗ്യത്തിന് തകരാറുണ്ടാക്കുന്ന യാതൊരു ചേരുവകളും ഇതില്‍ ചേർക്കുന്നില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഇത് കുട്ടികള്‍ക്ക് ധൈര്യമായി കൊടുക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- എല്ലില്ലാത്ത ചിക്കന്‍ ബ്രെസ്റ്റ് – അരക്കിലോ
- ഉപ്പ് – 3/4 ടീസ്പൂണ്‍
- പൊടിച്ച കുരുമുളക് – 1/2 ടീസ്പൂണ്‍
- മൈദ- 2.5 ടീസ്പൂണ്‍
- എണ്ണ – 2 ടീസ്പൂണ്‍
- വെണ്ണ – 3-4 ടീസ്പൂണ്‍
- വെളുത്തുള്ളി, ചെറുതായി അരിഞ്ഞത് – 6-8 ഗ്രാമ്പൂ
- മൈദ- 1/2 ടീസ്പൂണ്‍
- ഒറിഗാനോ – 1 ടീസ്പൂണ്‍
- ചിക്കന്‍ സ്റ്റോക്ക് – 1 കപ്പ് (ചിക്കന്‍ വേവിച്ച് മാറ്റി വെച്ച വെള്ളം)
- നാരങ്ങ നീര് – 1 ടീസ്പൂണ്‍
- ഉപ്പ്-നുള്ള്
- പൊടിച്ച കുരുമുളക് – 3/4 ടീസ്പൂണ്‍
- മല്ലിയില- അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
ബട്ടര്‍ ഗാര്‍ലിക് ചിക്കന്‍ തയ്യാറാക്കുന്നതിന് ആ്ദ്യം ചിക്കന്‍ രണ്ട് ഇഞ്ച് നീളത്തില്‍ മുറിച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളക് എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്ത് പത്ത് മിനിറ്റോളം മാറ്റി വെക്കുക.ശേഷം ഇതിലേക്ക് ആവശ്യത്തിന് മൈദയും ചേര്‍ത്ത് മാറ്റി വെക്കണം. ഒരു പാന്‍ എടുത്ത് രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചിക്കന്‍ കഷ്ണങ്ങള്‍ വറുത്തെടുക്കണം. പിന്നീട് അത് മാറ്റി വെച്ച് മറ്റൊരു പാനില്‍ അല്‍പം ബട്ടര്‍ ചൂടാക്കണം. ബട്ടര്‍ നല്ലതുപോലെ ഉരുകി കഴിഞ്ഞ് അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേര്‍ക്കണം. കൂടാതെ ഇതൊന്ന് നല്ലതുപോലെ മൊരിഞ്ഞ് വരുമ്പോള്‍ അതിലേക്ക് അര ടീസ്പൂണ്‍ മൈദയും ചേര്‍ത്ത് വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് ചിക്കന്‍ സ്റ്റോക്ക് ഒഴിച്ച് കൊടുക്കണം. ഇത് ഒഴിച്ച് കഴിഞ്ഞഅ ഒറിഗാനോ, കുരുമുളക് പൊടി, നാരങ്ങ നീര്. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക.
ഒരു മിനിറ്റോളം ഈ മിശ്രിതം തിളപ്പിച്ച ശേഷം നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ഇതിലേക്ക് ചേര്‍ക്കണം. രണ്ട് മൂന്ന് മിനിറ്റ് ഇത് നല്ലതുപോലെ ഇളക്കണം. ഇതിന്റെ വെള്ളം മുഴുവന്‍ വറ്റിപ്പോവുന്നത് വരെ ഇളക്കേണ്ടതാണ്. അതിന് ശേഷം ചിക്കനിലേക്ക് അല്‍പം കുരുമുളക് പൊടിയും അതിന് മുകളില്‍ മല്ലിയിലയും വിതറുക. ശേഷം ചൂടാറി ഉപയോഗിക്കാവുന്നതാണ്.