Food

വെറും ക്യാരറ്റും ബീറ്റ്റൂട്ടും തക്കാളിയും മതി, കിടിലൻ സൂപ്പ് തയ്യറാക്കാം

സൂപ്പുകള്‍ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒന്നാണ്. ചുരുങ്ങിയ ചേരുവകള്‍ കൊണ്ട് തന്നെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്നൊരു സൂപ്പ് നോക്കിയാലോ? ആകെ വേണ്ടത് ക്യാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി എന്നീ പച്ചക്കറികള്‍ മാത്രം.

തയ്യറാക്കുന്ന വിധം

രണ്ട് ക്യാരറ്റ്, ഒരു ബീറ്റ്റൂട്ട്, നാല് തക്കാളി എന്നിവയെടുക്കാം. നന്നായി കഴുകിയ ശേഷം ഇവ ചെറുതായി മുറിക്കാം. ഇനിയൊരു പ്രഷര്‍ കുക്കറില്‍ അല്‍പം എണ്ണ ചൂടാക്കി (ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതാണ് ഉചിതം) ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയിട്ട് ശേഷം മുറിച്ചുവച്ചിരിക്കുന്ന പച്ചക്കറികളും കൂടിയിട്ട് വഴറ്റുക.

ഇതിലേക്ക് അല്‍പം ഉപ്പും കുരുമുളകും ചേര്‍ത്ത് രണ്ടോ മൂന്നോ ഗ്ലാസ് വെള്ളവും ചേര്‍ക്കുക. ഇനി കുക്കര്‍ അടച്ചുവച്ച് ഇവ ഒന്ന് വേവിച്ചെടുക്കാം. വേവിച്ച ശേഷം ചൂടാറാൻ വിട്ടുകൊടുക്കണം. ഇത് കഴിഞ്ഞ് എല്ലാം നന്നായി അരച്ചെടുക്കാം. അവസാനം മല്ലിയിലയും ചേര്‍ത്ത് സെര്‍വ് ചെയ്യാം.