തമിഴിൽ ബാലതാരമായി പന്ത്രണ്ടാമത്തെ വയസ്സിൽ താരം അഭിനയ ജീവിതത്തിലേക്ക് എത്തിയതാണ് ശാന്തി വില്യംസ്.മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് ഇവർ.വിയറ്റനാം വീട് ആണ് ആദ്യ ചിത്രം.അതിനുശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ശാന്തി വില്യംസ് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ ജെ വില്യംസ് ആണ് ശാന്തിയുടെ ഭർത്താവ്.
നിരവധി ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ചിട്ടുള്ള മികച്ച ഒരു ക്യാമറാമാൻ ആണ് വില്യംസ് . വളരെ അഡ്വഞ്ചറസ് ആയി സിനിമകൾ ഷൂട്ട് ചെയ്യുന്ന അദ്ദേഹം നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. എട്ടോളം ചിത്രങ്ങൾ വില്യംസ് സംവിധാനം ചെയ്തിട്ടുണ്ട്. ശാന്തി വില്യംസ് ഒരു യൂട്യൂബ് ചാനലിൽ മോഹൻലാലിനെതിരെ കുറച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ അതിരൂക്ഷമായ ആരോപണങ്ങളാണ് ശാന്തി മോഹൻലാലിനെതിരെ ആ വീഡിയോയിൽ പറയുന്നത്.
മോഹൻലാലിന്റെ നാലോളം ചിത്രങ്ങളിൽ വില്യംസ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ജീവൻറെ ജീവൻ എന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്തത് അതുകൂടാതെ ബട്ടർഫ്ലൈസ് സ്പടികം തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറയുംജെ വില്യംസ് ആയിരുന്നു മോഹൻലാലിനെ വളരെ അടുത്ത ബന്ധമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം.
മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രമായ ഹല്ലോ മദ്രാസ് ഗേൾ എന്ന തമിഴ് ചിത്രം നിർമ്മിച്ചത് വില്യംസ് ആണ്. തങ്ങളുടെ രണ്ടാമത്തെ ചിത്രത്തിൽ മോഹൻലാൽ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ തങ്ങളുടെ ചിത്രത്തിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് തങ്ങൾ മോഹൻലാലിനെ തങ്ങൾ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്. മോഹൻലാൽ വരുമ്പോഴൊക്കെ നേരെ അദ്ദേഹം പോകുന്നത് തൻറെ അമ്മയുടെ അടുത്ത് അടുക്കളയിലേക്കാണ് എന്നും, അവിടെ മീൻ കറി ഉണ്ടോ കൊഞ്ച് കറിയുണ്ടോ എന്നൊക്കെ ചോദിച്ചെത്തും തൻറെ അമ്മ ധാരാളം ഭക്ഷണം ഉണ്ടാക്കി മോഹൻലാലിന് കൊടുത്തിട്ടുണ്ട്. അത് മോഹൻലാൽ കഴിച്ചിട്ടുണ്ട് ,താനും ധാരാളം ഭക്ഷണം മോഹൻലാലിന് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.
പക്ഷേ മോഹൻലാൽ തന്റെ ഭർത്താവ് വില്യംസ് മരിച്ചപ്പോൾ തിരിഞ്ഞുനോക്കിയില്ല എന്നും, അത് കൂടാതെ തന്നെ ഒരിക്കൽ എയർപോർട്ടിൽ വച്ച് കണ്ടപ്പോൾ പോലും അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മോഹൻലാലിന് നന്ദി ഇല്ലാത്ത നടനാണ്, നിങ്ങൾ ഒന്നും വിചാരിക്കരുത് അദ്ദേഹത്തെ എനിക്ക് ഇഷ്ടമല്ല എന്നും ശാന്തി തുറന്നു പറയുന്നുണ്ട്.പോരാതെ തന്റെ ആഭരണങ്ങൾ പണയം വച്ച് പണം വരെ നൽകിയിട്ടുണ്ട്. അന്ന് ഇത്രയും കഷ്ടപ്പെട്ട് ചേച്ചി എന്തിനാണ് ഇവിടം വരെ നടന്നു വന്നത് എന്ന് പോലും മോഹൻലാൽ ചോദിച്ചിട്ടുണ്ട്. അങ്ങനെയുള്ള തന്നെ ഒരിക്കൽ എയർപോർട്ടിൽ വച്ച് കണ്ടപ്പോൾ മോഹൻലാൽ മുഖം തരാതെ ഓടിപ്പോയുകയായിരുന്നു എന്നും ശാന്തി വില്യംസ് പറഞ്ഞു.
ലാൽ എന്നല്ലാതെ വില്യംസ് മോഹൻലാലിനെ വിളിക്കാറില്ല, അത്രയ്ക്കും സ്നേഹം ആയിരുന്നു അദ്ദേഹത്തോട്.സ്ഫടികത്തിലും കാര്‍ണിവലിലും ഇന്‍സ്പെക്ടര്‍ ബാലറാം തുടങ്ങിയ ചിത്രങ്ങളില്‍ വില്യംസിന്റെ നിരവധി റിസ്ക്കി ഷോട്ടുകള്‍ ഉണ്ട്. ആരെയും കൂസാത്ത ഭാവമായിരുന്നു അദ്ദേഹത്തിന്റേത്.