പല തരത്തിലുള്ള വടകള്‍ നമ്മള് കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ഇന്ന് വൈകുന്നേരം ഒരു സ്പെഷ്യല്‍ സ്നാക്സ് ചായയ്ക്കൊപ്പം വീട്ടില്‍ ട്രൈ ചെയ്താലോ. വളരെ കുറഞ്ഞ സമയംകൊണ്ട് നാവില്‍ രുചിയൂറും ആപ്പിള്‍ വട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ആപ്പിൾ – 2
മൈദ/ ഗോതമ്പുപൊടി – ഒരു കപ്പ്
പഞ്ചസാര – കാൽ കപ്പ്
പാൽ – കാൽ കപ്പ്
മുട്ട – ഒന്ന്
ഏലക്കാപ്പൊടി – അര ടീസ്പൂൺ
ബേക്കിങ് സോഡ – ഒരു നുള്ള്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം : ആപ്പിൾ തൊലി കളഞ്ഞ് കനം കുറച്ച് ചെറിയ കഷ്ണങ്ങളാക്കി അരിയുക.എണ്ണ ഒഴികെയുള്ള ചേരുവകൾ എല്ലാം ആപ്പിളിൽ ചേർത്ത് നല്ല കട്ടിയിൽ കുഴച്ചെടുക്കുക. 10 മിനിറ്റ് മാറ്റി വെച്ചതിനുശേഷം തിളച്ച എണ്ണയിൽ ഉഴുന്നുവടയുടെ ഷേപ്പിൽ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.