പത്തനംതിട്ട: ശബരിമലയിലേക്കുള്ള രാത്രി യാത്രയ്ക്ക് തത്കാലം നിരോധനമില്ല. മേഖലയിൽ പൊലീസിന്റെ കർശന സുരക്ഷ ഏർപ്പെടുത്താൻ തീരുമാനം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ രാത്രി യാത്ര നിരോധിച്ചു.
മെയ് 19 മുതല്‍ 23 വരെ രാത്രി ഏഴു മണിക്ക് ശേഷമാണ് യാത്ര നിരോധിച്ചത്. ഗവി ഉള്‍പ്പെടെ വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. ക്വാറികളുടെ പ്രവർത്തനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്ത സാധ്യതയുള്ള മേഖലകളിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി.
മഴ തുടരുന്നതിനാൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്നും കളക്ടർ നിർദേശം നൽകി.