ദുബായ് ∙ ലോകത്ത് ഈന്തപ്പഴ ഉൽപാദനത്തിൽ ഈജിപ്തിന് ഒന്നാം സ്ഥാനം. സൗദിയാണ് രണ്ടാമത്. ഫൂഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷനാണ് ഈന്തപ്പഴ വിളവെടുപ്പിന്റെയും വിതരണത്തിന്റെയും ലോകരാജ്യങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത്. കടുത്ത ഉഷ്ണമേഖലകളിലാണ് ഈന്തപ്പനകൾ വളരുന്നത്. 10.73 ലക്ഷം ടൺ ഈന്തപ്പഴമാണ് പ്രതിവർഷം ഈജിപ്തിൽ നിന്നു കയറ്റുമതി ചെയ്യുന്നത്. സൗദി 10.60 ലക്ഷം ടൺ ഈന്തപ്പഴം ഉൽപാദിപ്പിക്കുന്നു. 10.24 ടൺ വിളവെടുപ്പുള്ള അൾജീരിയ മൂന്നാം സ്ഥാനത്തുണ്ട്.
പാക്കിസ്ഥാനിലും ഉൽപാദിപ്പിക്കുന്നുണ്ട്. ലോകത്ത് ഈന്തപ്പഴ ഉൽപാദനത്തിൽ പാക്കിസ്ഥാന് അഞ്ചാം സ്ഥാനമുണ്ട്. 7.15 ലക്ഷം ടൺ ആണ് ഇറാഖിന്റെ ഈന്തപ്പഴ ഉൽപാദനം. 4.42 ലക്ഷം ടൺ സുഡാനും 3.9 ലക്ഷം ടൺ യുഎഇയും ഉൽപാദിപ്പിക്കുന്നു. യുഎഇക്ക് 8ാം സ്ഥാനത്താണ്.ഒമാന‍് 3.7 ലക്ഷം ടൺ, തുനീസിയ 3.6 ലക്ഷം ടൺ എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ കണക്ക്.