പാൽഘർ: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലേറിയാൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാൽഘർ ജില്ലയിലെ നലസോപാരയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അധിനിവേശ കശ്മീര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെതാണ്. എല്ലാദിവസവും അവിടെ പ്രക്ഷോഭം നടക്കുകയാണ്. ഇന്ത്യന്‍ പതാക കയ്യിലേന്തി ജനങ്ങള്‍ പാകിസ്താനെതിരെ പ്രതിഷേധിക്കുന്നു. എന്‍ഡിഎക്ക് 400 സീറ്റ് കിട്ടിയാല്‍ പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകും. ഇതിനായുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു’, യോഗി വ്യക്തമാക്കി.
‘പാക് അധീന കശ്മീരിനെ സംരക്ഷിക്കാന്‍ പാകിസ്താന്‍ പാടുപെടുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ ഇന്ത്യയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിര്‍ത്തികള്‍ സുരക്ഷിതമായി. ഭീകരവാദവും നക്‌സലിസവും തടയപ്പെട്ടു. മുംബൈ സ്‌ഫോടനം നടക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ പറഞ്ഞത് തീവ്രവാദികള്‍ അതിര്‍ത്തിക്കപ്പുറമുള്ളവരാണെന്നാണ്. അന്ന് നിങ്ങള്‍ മിസൈല്‍ കൊണ്ടെന്താണ് ചെയ്തത്? പാക് അധിനിവേശ കശ്മീരിനെ രക്ഷിക്കാന്‍ ഒന്നും ചെയ്തിട്ടില്ല’. മോദി ആറ് മാസം കൊണ്ട് കശ്മീര്‍ തിരികെ പിടിക്കുമെന്നും യോഗി പറഞ്ഞു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നു. പക്ഷെ, അത് സംഭവിച്ചില്ല. ഇതാണ് കോൺഗ്രസിനെയും ഇൻഡ്യാ മുന്നണിയെയും തള്ളിക്കളയാനുള്ള സമയം.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഇന്ത്യയിലെ 140 കോടി ജനങ്ങളുടെയും വികാരത്തിന്റെ പ്രതീകമാണ്. അയോധ്യയിലെ തന്റെ ക്ഷേത്രം തകർക്കാൻ പ്രതിപക്ഷ സംഘം അധികാരത്തിൽ വരില്ലെന്ന് ശ്രീരാമൻ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.