കോട്ടയം : പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ കസ്റ്റഡിയിൽ. ദമ്പതികളെ പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞ് 85 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വാകത്താനം പൊലീസ് കസ്റ്റഡിയിലെടുത്തത്.
തൃശൂർ സ്വദേശി ജോഷി, മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ നിധി കുര്യൻ എന്നിവർ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കോടതി ഉത്തരവ് പ്രകാരമാണ് മാവുങ്കലിനെ കസ്റ്റഡിയിൽ വാങ്ങിയത്.