കൊല്ലം: 17 കാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. സംഗീത് ആണ് പിടിയിലായത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയങ്ങളിലും രാത്രികാലങ്ങളിലും അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ പെണ്‍കുട്ടിയെ കാണാന്‍ എത്തിയതെന്ന് പറഞ്ഞു. തുടര്‍ന്ന് ഇരുവരുടെയും രക്ഷകര്‍ത്താക്കളെ വിളിച്ചു വരുത്തി. അപ്പോഴാണ് ഇയാള്‍ നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നതായി വിവരം ലഭിക്കുന്നത്.