India

പറന്നുയരവെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 1132 വിമാനത്തിൽ തീ; വിമാനം അടിയന്തരമായി നിലത്തിറക്കി, യാത്രക്കാരെ ഒഴിപ്പിച്ചു

ബംഗളൂരു: പുണെ – ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ തിരിച്ചിറക്കി. ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ ഇറക്കി വീണ്ടും പറന്നുയരുന്നതിനിടെ ഇന്നലെ രാത്രി 11നാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം.

ബംഗളൂരുവിൽ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തിൽ തീ കണ്ടത്. 179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലുകൾ തുറന്ന് യാത്രക്കാരെ ഇറക്കുകയായിരുന്നു. ഈ സമയം ചിലർക്ക് നിസാര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചു.

ഇന്നലെ രാത്രി 9.40ന് കൊച്ചിയിലേക്ക് പറന്നുയരേണ്ട വിമാനം വൈകി രാത്രി 11 മണിയോടെയായിരുന്നു യാത്ര ലഭിച്ചത്. പുറത്തേക്ക് ചാടിയ സമയത്ത് ചില യാത്രക്കാർക്ക് പരിക്കേറ്റു.