Kerala

ശബരിമലയിൽ വിഐപി ദർശനം അനുവദിക്കരുത്, വിജിലൻസ് എസ്പി കത്ത് നൽകി

സന്നിധാനത്തെ സോപാനത്ത് കയറിനിന്ന് ദർശനം നടത്തുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് വിഐപി ദർശനം അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം വിജിലൻസ് എസ്പി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കത്ത് നൽകി. ദേവസ്വം വിജിലൻസ് എസ്പി ടികെ സുബ്രഹ്മണ്യനാണ് കത്ത് നൽകിയത്. സന്നിധാനത്ത് ഒന്നാമത്തെ വരിയിൽ നിന്നുള്ള വിഐപി ദർശനം സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് പരാമർശിച്ചുകൊണ്ടാണ് കത്ത് നൽകിയിരിക്കുന്നത്.

സന്നിധാനത്തെ സോപാനത്ത് കയറിനിന്ന് ദർശനം നടത്തുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. ദേവസ്വം ബോർഡിനോട് ആലോചിക്കാതെയാണ് എസ്പി കത്ത് നൽകിയിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ സംഭവത്തിൽ ദേവസ്വം ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല