പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജ് മോദിയായി വേഷമിടുമെന്നാണ് വിവരങ്ങൾ. അനലിസ്റ്റ് രമേശ് ബാലയാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.
ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായിരിക്കും ചിത്രം നിർമിക്കുകയെന്നാണ് വിവരം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
2019-ൽ നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ബോളിവുഡ് ചിത്രം റിലീസായിരുന്നു. ‘പിഎം നരേന്ദ്ര മോദി’ എന്ന ടെെറ്റിലിൽ എത്തിയ ചിത്രത്തിൽ വിവേക് ഒബ്രോയിയാണ് നായകനായെത്തിയത്. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. വിവേക് ഒബ്രോയിയും അനിരുദ്ധ ചൗളയും ചേർന്നാണ് തിരക്കഥയൊരുക്കിയത്.