നല്ല ചൂട് ചോറിനൊപ്പം കഴിക്കാൻ നാവിൽ വെള്ളമൂറും ചെമ്മീൻ തവ ഫ്രൈ. ഇതിനായി
ആവശ്യമുള്ള സാധനങ്ങള്‍
1. വലിയ ചെമ്മീന്‍ – 500 ഗ്രാം
2. ചെറിയുള്ളി -അരക്കപ്പ്
3. വെളുത്തുള്ളി – അഞ്ച് അല്ലി
4. ഇഞ്ചി ചതച്ചത് – അര ടീസ്പൂണ്‍
5. പച്ചമുളക് -4 എണ്ണം
6. കുരുമുളകുപൊടി – 1 ടീ സ്പൂണ്‍
7. കാശ്മീരി ചില്ലി – 1 ടേബിള്‍ സ്പൂണ്‍
8. മല്ലിപ്പൊടി – ടീ സ്പൂണ്‍
9. മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍
10. കടുക്, ഉലുവ, പെരുംജീരകം -കാല്‍ ടീസ്പൂണ്‍
11. വാളന്‍പുളി പേസ്റ്റ് -രണ്ടര ടേബിള്‍ സ്പൂണ്‍
12. ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില, തേങ്ങാക്കൊത്ത് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചട്ടിയിലേക്ക് ചെറിയുള്ളി ഇട്ട് മൂന്ന് മുതല്‍ പത്ത് വരെയുള്ള ചേരുവകള്‍ ചേര്‍ക്കുക. ശേഷം ഇതിലേക്ക് കടുക്, ഉലുവ, പെരുജീരകം എന്നിവ പൊടിച്ച് ചേര്‍ക്കുക. വാളന്‍പുളി പേസ്റ്റ് ആക്കിയതും ആവശ്യത്തിന് ഉപ്പും രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് കാല്‍ക്കപ്പ് വെള്ളം കൂടി ചേര്‍ക്കാം. വൃത്തിയാക്കിയ ചെമ്മീന്‍ തയ്യാറാക്കി വെച്ച മസാലയില്‍ മിക്സ് ചെയ്ത് ഒരുമണിക്കൂര്‍ വെക്കുക. ഫ്രൈ പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചതിനുശേഷം ചെമ്മീന്‍ ഓരോന്നായി ഇട്ട് പൊരിച്ചെടുക്കുക. ബാക്കിയുളള മസാലകൂടി ചേര്‍ത്ത് കൊടുക്കാം.