ചേർത്തല: കഞ്ചാവും, കഞ്ചാവ് മിഠായികളും, നിരോധിത പുകയില ഉല്‍പ്പന്നവുമായി ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. ശാന്ത് രവീന്ദ്രദാസ് നഗർ ജില്ലയിൽ ബദോഹി താലൂക്കിൽ സരോജ് വീട്ടിൽ രാഹുൽ സരോജ് (25), ഇയാളുടെ ബന്ധു സന്തോഷ് കുമാർ (37) എന്നിവരെയാണ് പിടികൂടിയത്.
2,000 ത്തിലധികം കഞ്ചാവ് മിഠായികളും 10 കിലോ ഹാൻസും ഇവരുടെ കൈയ്യിൽ നിന്നും കണ്ടെടുത്തു. എക്സൈസ് സംഘം അരൂർ മേഘലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും ട്രെയിൻ മാർഗ്ഗമാണ് എത്തിച്ചിരുന്നത്. കുട്ടികൾക്ക് വിതരണം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു.