ലഖ്നോ: യുപിയിലെ ഒരു പോളിംഗ് ബൂത്തിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു. യുപിയിലെ ഫറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവം എന്നാണ് വിവരം.
യുപിയിലെ ഫറൂഖാബാദ് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവം എന്നാണ് സൂചന. മൊബൈല്‍ ക്യാമറയില്‍ വോട്ട് ചെയ്യുന്ന വീഡിയോ യുവാവ് തന്നെയാണ് പകര്‍ത്തിയിരിക്കുന്നത്. സംഭവത്തില്‍ കടുത്ത നടപടി വേണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
എട്ട് തവണ എണ്ണിക്കൊണ്ട് യുവാവ് ബിജെപി സ്ഥാനാര്‍ഥിക്ക് തന്നെ വോട്ട് ചെയ്യുന്നതായാണ് ദൃശ്യത്തിലുള്ളത്. ഉത്തര്‍പ്രദേശില്‍ ബിജെപി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് ഇന്ത്യാ സഖ്യം ആരോപിക്കുന്നതിന് ഇടയിലാണ് വീഡിയോ പുറത്തുവന്നത്.
അതേസമയം വോട്ട് ചെയ്യുന്ന യുവാവിന് പ്രായപൂര്‍ത്തിയായതാണോ എന്ന സംശയവും ഉയരുന്നുണ്ട്.