ലോകത്ത് തന്നെ ഏറ്റവും എരിവുള്ള മുളക് എന്നൊരു വിഭാഗമുണ്ട് . അതാണ് ഭൂത് ജൊലോക്കിയ. നാഗ ജൊലോക്കിയ എന്നും ഇത് അറിയപ്പെടുന്നുണ്ട്.ഈ മുളകിന് സാധാരണ മുളകുകളേക്കാൾ നാനൂറ് മടങ്ങ് കൂടുതലാണ്. ഈ മുളകിനു ഒരു പ്രത്യേകതയുണ്ട് . കൃഷി ചെയ്യുന്ന മണ്ണിന്റെ വ്യത്യാസമനുസരിച്ച് മുളകിന്റെ രുചിയും എരിവും മാറും.അസമിലെ ആളുകളാണ് ഭൂത് ജൊലോക്കിയ എന്ന പേരില്‍ ഈ എരിവ് രാജാവിനെ ലോകപ്രശസ്തമാക്കിയത്.ഒരു സുഗന്ധവ്യഞ്ജനമെന്ന നിലയിൽ ലോകത്തിന് മുളകിന് വലിയ ഡിമാൻഡാണ്. വിപണി വില 1800 മുതൽ 2500 രൂപ വരെയാണ്.
രൂപത്തിലും വലുപ്പത്തിലും എരിവിന്റെ കാഠിന്യത്തിലും വ്യത്യസ്തയുള്ള പലയിനം മുളകുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്നുണ്ട്. എന്നിരുന്നാലും ഭൂത് ജൊലോക്കിയക്കുള്ള സ്ഥാനം മറ്റൊരു മുളകിനും ഇവര്‍ നല്‍കിയിട്ടില്ല. നാഗാലാന്റിലെ ആളുകള്‍ കിങ്ങ് ചില്ലി അല്ലെങ്കില്‍ രാജാ മിര്‍ചി എന്നാണ് ഈ മുളകിനെ വിളിക്കുന്നത്. ടിയർ ഗ്യാസ് ഗ്രനേഡുകൾ നിർമ്മിക്കാനും മുളക് ഉപയോഗിക്കാമെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ശാസ്ത്രജ്ഞർ പറയുന്നു. ഭക്ഷണത്തില്‍ എരിവ് പകരാനായി പച്ചയ്ക്കും ഉണക്കിയ രൂപത്തിലും ഭൂത് ജൊലോക്കിയ ഉപയോഗിക്കുന്നു. സാധാരണയായി പോര്‍ക്ക് പോലുള്ള ഇറച്ചികളിലും ഉണക്കിയ മത്സ്യങ്ങളിലും എരിവിനായി ഇത് ചേര്‍ക്കാറുണ്ട് . ഭൂട്ട് ജോലാകിയയെ ഇംഗ്ലീഷിൽ ഗോസ്റ്റ് പെപ്പർ എന്നും അറിയപ്പെടുന്നു.
2009 ല്‍ ഗിന്നസ് ബുക്കില്‍ കയറിയ മുളകാണ് ഭൂത് ജൊലോക്കിയ. എന്നാല്‍ 2011 ല്‍ ഈ റെക്കോഡ് നഷ്ടമായി. നിയന്ത്രിതമായ സാഹചര്യങ്ങളില്‍ വളര്‍ത്തി ഗവേഷണത്തിലൂടെ കൂടുതല്‍ എരിവുള്ള മുളകായി ഭൂത് ജൊലോക്കിയയെ മാറ്റാനും നഷ്ടപ്പെട്ട റെക്കോര്‍ഡ് തിരികെ കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ ഗവേഷകര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ വന്‍തോതില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതോടെ ക്രോസ് പോളിനേഷന്‍ നടത്താന്‍ തുടങ്ങി. അങ്ങനെ മുളകിന്റെ എരിവ് കുറഞ്ഞു. സ്കോവിൽ ഹീറ്റ് യൂണിറ്റാണ് മുളകിന്റെ അളവു കോലാണ് . ഇതനുസരിച്ച് മുളകിന്റെ സ്ഥാനം ഇപ്പോൾ ഏഴാം സ്ഥാനത്താണ്.
ഇതിന്റെ അസാധാരണമായ എരിവ് കാരണം ഒരു കുടുംബത്തിന് മുഴുവനുമുള്ള ഉച്ചഭക്ഷണത്തിന് ഒരു മുളക് മാത്രം ഉപയോഗിച്ചാല്‍ മതി. ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ കടുകെണ്ണയും ഉപ്പും ഭൂത് ജോലോക്കിയയും ചേര്‍ത്ത് ഭക്ഷത്തിന് രുചിയുണ്ടാക്കാനായി കൈയില്‍ കരുതാറുണ്ട്. ചില ആളുകള്‍ അച്ചാറിലും പാസ്തയിലും ചില്ലി ഫ്ളേക്ക്സിലും ഇത് ഉപയോഗിക്കുന്നു. സൗന്ദര്യവര്‍ധക വസ്തുക്കളിലും ഈ മുളക് ഉപയോഗിക്കുന്നുണ്ട്. കൈകൊണ്ടാണ് മുളക് പറിച്ചെടുക്കുന്നത്. പെട്ടെന്ന് നശിച്ചുപോകുന്നതിനാല്‍ പറിച്ചെടുത്ത ഉടനെ ഉണക്കുകയാണ് ചെയ്യുന്നത്. ഇനി ഈ മുളക് ഒന്നു കഴിക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് വാങ്ങാം ഇപ്പോള്‍ കിലോഗ്രാമിന് ശരാശരി 1,800 രൂപയാണ് കയറ്റുമതി വില.