ദുബായ്: ഇറാൻ–അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററിൽ മടങ്ങുന്നതിനിടെ വിദൂര വനമേഖലയിൽപ്പെട്ട് കാണാതായ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്കായി തിരച്ചിൽ ശക്തമാക്കി ഇറാൻ. പ്രസിഡന്റ് റെയ്സിക്കൊപ്പം വിദേശകാര്യ മന്ത്രി അമീർഅബ്ദുല്ലാഹിയാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്. രാജ്യമാകെ ഇബ്രാഹിം റെയ്സിക്കായി പ്രാർഥനയിലാണ്. ഇതിന്റെ വിവിധ ദൃശ്യങ്ങൾ പുറത്തുവന്നു. 12 മണിക്കൂർ പിന്നിട്ടിട്ടും റെയ്സിയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥാ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും നാൽപതിലേറെ സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇറാൻ രക്ഷാപ്രവർത്തനത്തിൽ പിന്തുണയുമായി റഷ്യയും തുർക്കിയുമടക്കമുള്ള രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലായി നാൽപതിലേറെ സംഘങ്ങളാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. അതേസമയം, അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയതെന്നും വിവരങ്ങളുണ്ട്. കാൽനടയായി മാത്രമേ ഇവിടേക്ക് എത്താൻ സാധിക്കുകയുള്ളൂ. കനത്തമഴയിലാണ് രക്ഷാപ്രവർത്തകർ അങ്ങോട്ടേക്ക് സഞ്ചരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല.
ഇറാനിലെ ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിൽ ജോൾഫയ്ക്കടുത്തു വനമേഖലയിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കേണ്ടിവന്നുവെന്നും വിവരമുണ്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഹെലികോപ്റ്റിൽ റെയ്സിക്ക് ഒപ്പമുണ്ടായിരുന്നു. 3 ഹെലികോപ്റ്ററുകളാണ് പ്രസിഡന്റിന്റെ യാത്രാസംഘത്തിലുണ്ടായിരുന്നത്. മറ്റു 2 ഹെലികോപ്റ്ററുകളും സുരക്ഷിതമാണെന്നാണു വിവരം. ഇറാൻ–അസർബൈജാൻ അതിർത്തിയിൽ ഇന്നലെ ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനത്തിനായാണു റെയ്സി എത്തിയത്. അസർബൈജാൻ പ്രസിഡന്റ് ഇൽഹഹം അലിയേവും പങ്കെടുത്തിരുന്നു.
YENİ GÖRÜNTÜ: Akıncı İHA, İran Cumhurbaşkanı Reisi’yi taşıyan helikopterin enkazı olabileceği düşünülen bir ısı kaynağını tespit ederek koordinatlarını İran makamlarıyla paylaştı https://t.co/ovXnx13UcY
— AA Canlı (@AACanli) May 20, 2024
ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ൽ ഇറാൻ പ്രസിഡന്റായ റെയ്സി, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വത്സലശിഷ്യനും അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവുമാണ്. ആണവ വിഷയത്തിൽ പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ പുതിയവ വാങ്ങുന്നതിനും അവയുടെ അറ്റകുറ്റപ്പണിക്കുള്ള ഭാഗങ്ങൾ സംഘടിപ്പിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇറാൻ സൈന്യത്തിന്റെ പക്കലുള്ള പല വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലഹരണപ്പെട്ടതാണ്. ഗാസ യുദ്ധംമൂലം കലുഷിതമായ മധ്യപൂർവദേശ മേഖലയിൽ പ്രധാന ശക്തിയാണ് ഇറാൻ. ഇസ്രയേലിനെതിരെ പോരാടുന്ന ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാൻ ശക്തമായ പിന്തുണയാണു നൽകുന്നത്.
Leader of the Islamic Revolution Ayatollah Seyyed Ali Khamenei prays for safe return of President Raeisi after helicopter incident pic.twitter.com/bG3zeTZIWg
— Press TV 🔻 (@PressTV) May 19, 2024
ഇറാൻ പ്രസിഡന്റിന് വേണ്ടി പ്രാർഥിക്കണമെന്ന് ആയത്തുല്ല ഖാംനഈ
തെഹ്റാൻ: ഹെലികോപ്ടർ അപകടത്തിൽ കാണാതായ ഇറാൻ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം റഈസിക്കും വിദേശകാര്യമന്ത്രി അടക്കമുള്ളവർക്കും വേണ്ടി പ്രാർഥിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ.
‘ബഹുമാന്യനായ പ്രസിഡന്റിനെയും സഹപ്രവർത്തകരെയും ദൈവം രാജ്യത്തിന്റെ കരങ്ങളിലേക്ക് തിരികെ ഏൽപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ഇവരുടെ ആരോഗ്യത്തിനായി പ്രാർഥിക്കണം. ഇറാൻ ആശങ്കപ്പെടരുത്. രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ ഒരു തടസ്സവും ഉണ്ടാകില്ല’ -അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ഹെലികോപ്ടർ അപകടത്തിൽപെട്ട വാർത്ത അറിഞ്ഞതോടെ രാഷ്ട്രം മുഴുവൻ പ്രാർഥനയിൽ മുഴുകിയിരിക്കുകയാണ്. ദേശീയ ടെലിവിഷനിൽ മറ്റു പരിപാടികളെല്ലാം നിർത്തിവെച്ച് പ്രിയ നേതാവിനായുള്ള പ്രാർഥന സംപ്രേഷണം ആരംഭിച്ചു. മഷ്ഹദ് നഗരത്തിൽ ആയിരങ്ങൾ പ്രാർഥനക്കായി ഒത്തുകൂടി.