ഒരു കിടിലൻ ബീഫ് ഫ്രൈ തയ്യറാക്കി നോക്കിയാലോ? അതും വളരെ കുറച്ച് സാധനങ്ങൾ വെച്ച് വളരെ എളുപ്പത്തിലുള്ള ഒന്ന്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബീഫ് – മുക്കാൽ കിലോ
- തക്കാളി – ഒന്ന്
- ഇഞ്ചി – ഒരുവലിയകഷ്ണം
- വെളുത്തുള്ളി – വലിയ ഏഴല്ലി
- മുളകുപൊടി – എരിവിനുള്ളത്
- മഞ്ഞൾപൊടി – അരസ്പൂൺ
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ
- പച്ചമുളക്, കറിവേപ്പില
- വെനികർ – ഒരു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ബീഫ് കുഞ്ഞു കഷ്ണങ്ങളാക്കണം. മഞ്ഞൾപൊടിയും, ഉപ്പും, മുളകുപൊടിയും ഇതിലേക്ക് ചേർക്കണം. ഒരു തക്കാളി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി ചതച്ചതും വിനികറും ഒരുടേബിൾസ്പൂൺ വെളിച്ചെണ്ണയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഒട്ടും വെള്ളമൊഴിക്കാതെ കുക്കറിൽ മീഡിയം ഫ്‌ളൈമിൽ അടുപ്പിൽ വെക്കണം. ഒരു വിസിൽ വന്നാൽ തീ കുറച്ചുവെച്ച് വേവിച്ചെടുക്കണം. ആവി പോയിക്കഴിഞ് തുറന്നു നോക്കിയാൽ കുറച്ച് വെള്ളം ഉണ്ടായിരിക്കും. അത് വറ്റിച്ചെടുക്കണം. ഇനി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി വേവിച്ചു വെച്ച ബീഫ് ചേർക്കണം. ഒരു മീഡിയം ഫ്‌ളൈമിൽ ഇളക്കി പൊരിച്ചെടുക്കാം. ഒരുപാടങ്ങ് മൂത്തുപോകരുത്. അവസാനം രണ്ടോമൂന്നോ പച്ചമുളക് കീറിയതും കറിവേപ്പിലയും ചേർത്ത് നന്നായൊന്ന് ഇളക്കിയെടുക്കണം. ആവശ്യമെങ്കിൽ അല്പം ചെറുനാരങ്ങാ നീര് ചേർത്തുകൊടുക്കാം.ചൂടോടെ സേർവ് ചെയ്യാം. അസാധ്യ രുചിയാണിതിന്.