ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ ശക്തമായ ശബ്ദിക്കാന്‍ അറബ് ലോകം മടിച്ചപ്പോഴായിരുന്നു താക്കീതുമായി ഇബ്രാഹിം റൈസി രംഗത്തെത്തിയത്.
സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പ്രതിഷേധം പ്രസ്താവനകളിലും മറ്റും ഒതുക്കിയപ്പോള്‍ ഇറാന്‍ ഇസ്രയേലിന് എതിരെ ആയുധമെടുക്കാന്‍ പോലും തയ്യാറായി. മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് ഈ നിലപാട് തള്ളിവിടും എന്ന സാഹചര്യം നിലനില്‍ക്കെയാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെടുന്നത്.
തീവ്ര നിലപാടുകളുള്ള ഒരു മത നേതാവില്‍ നിന്നും ഘട്ടം ഘട്ടമായി രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വളര്‍ച്ച അതാണ് ഇറാനിലെ റൈസി യുഗം.
അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം മടങ്ങുന്നതിനിടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ വിദൂര മേഖലയിൽ അപകടത്തിൽ പെടുകയും പിന്നീട് കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിക്കുകയും ചെയ്ത ഇറാൻ പ്രസിഡണ്ട് ആരാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം.