എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി നോക്കിയാലോ? പതിനഞ്ച് മിനുറ്റ് കൊണ്ട് പരിമിതമായ ചേരുവകള്‍ കൊണ്ട് ഇത് തയ്യാറാക്കാം. ബ്രഡാണ് ഇതിലെ പ്രധാന ചേരുവ. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ബ്രഡ്
- ആപ്പിള്‍
- മുട്ട
- പാല്‍
- ക്രീം
- ബട്ടര്‍
- പഞ്ചസാര
- കറുവപ്പട്ട
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളില്‍ രണ്ടോ മൂന്നോ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി പതപ്പിക്കുക. ഇതിലേക്ക് പാലും ക്രീമും ചേര്‍ത്ത് നല്ലതായി യോജിപ്പിക്കണം. ശേഷം കറുവപ്പട്ടയും ചേര്‍ക്കുക. ഈ സമയത്ത് ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി, കറുവപ്പട്ടയും പഞ്ചസാരയും ചേര്‍ത്ത് അത് നന്നായി ഉരുകുന്നത് വരെ ചൂടാക്കുക. ഇനിയിതിലേക്ക് മുറിച്ചുവച്ച ആപ്പിള്‍ ചേര്‍ക്കണം.
ഇനി നേരത്തെ തയ്യാറാക്കിവച്ച കൂട്ടില്‍ ബ്രഡ് മുക്കി ബട്ടറില്‍ പൊരിച്ചെടുത്ത ശേഷം ആപ്പിള്‍ മുകളില്‍ വയ്ക്കുക. ആപ്പിള്‍ ഫ്രഞ്ച് ടോസ്റ്റ് റെഡി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും നല്ലരീതിയില്‍ ഇഷ്ടപ്പെടുന്നൊരു ബ്രേക്ക്ഫാസ്റ്റ് റെസിപിയാണിത്.