പാല് കുടിക്കാന്‍ മടിയുള്ളവരാണ് മിക്ക കുട്ടികളും. എന്നാല്‍ പാല് കുടിക്കാന്‍ മടിയുള്ള കുട്ടികളെ കൊണ്ട് പാല് കുടുപ്പിക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്. അവര്‍ക്ക് രാവിലെ രോസാ പൂവിന്റെ ഇതളുകളിട്ട പാല് കൊടുത്തുനോക്കൂ.
ചേരുവകള്‍
റോസാ പൂക്കള്‍ – 3 എണ്ണം
പാല് – 1 ഗ്ലാസ്
പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
റോസാ പൂക്കള്‍ ഇതളുകള്‍ അടര്‍ത്തി എടുത്ത് ഒരു സ്റ്റീല്‍ പാത്രത്തില്‍ ഇടുക.ഒരു പാനില്‍ തട്ട് വച്ച് അടച്ചു വെച്ച് 5 മിനിറ്റ് ചൂടാക്കുക. ശേഷം ഈ പാനില്‍ റോസാ പൂക്കള്‍ വെച്ച പ്ലേറ്റ് ഇറക്കി 10 മിനിറ്റ് നേരത്തേക്ക് ചൂടാക്കുക.ക്രിസ്പ്പി റോസ് പെറ്റല്‍സ് റെഡി.ഇനി പാലില്‍ ആവശ്യത്തിന് പഞ്ചസാരയും കുറച്ച് ക്രിസ്പ്പി റോസ് പെറ്റല്‍സ് കൂടി ഇട്ട് തിളപ്പിക്കുക.പാല് തിളച്ചതിന് ശേഷം അരിച്ചെടുക്കു. തണുത്തതിന് ശേഷം കുട്ടികള്‍ക്ക് നല്‍കുക.