ഈന്തപ്പഴവും ബദാമും ആപ്പിളുമെല്ലാം ചേർത്ത് ഹെൽത്തിയായൊരു ഷേക്ക് തയ്യാറാക്കിയാലോ? ഒട്ടും സമയം കളയാതെ പെട്ടെന്നു തയാറാക്കാവുന്ന ഒരു ഹെൽത്തി ഷേക്ക് രുചിക്കൂട്ട് പരിചയപ്പെടാം.
ആവശ്യമായ ചേരുവകൾ
- ആപ്പിൾ – 1 എണ്ണം
- ബദാം -10 എണ്ണം (കുതർത്ത് തൊലികളഞ്ഞത്)
- ഈന്തപ്പഴം – 5 എണ്ണം
- തണുത്ത പാൽ – 1 കപ്പ്
- ഐസ് ക്യൂബ്സ് – ആവശ്യത്തിന്
- പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് തൊലി കളഞ്ഞ് കഷ്ണങ്ങൾ ആക്കിയ ആപ്പിൾ, ബദാം, ഈന്തപ്പഴം, പഞ്ചസാര കുറച്ചു പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം പാൽ, ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് ഒന്ന് കൂടി അടിച്ചെടുത്താൽ രുചികരമായ ആപ്പിൾ മിൽക്ക് ഷേക്ക് തയാർ.