വൈകുന്നേരത്തെ ചായക്ക് ഗ്രീൻ പീസ് കൊണ്ട് കിടിലനൊരു പലഹാരം തയ്യാറാക്കിയാലോ? ഗ്രീന്‍ പീസ് നല്ലവണ്ണം കുതിര്‍ത്തെടുത്താണ് ഈ പലഹാരം തയ്യാറാക്കേണ്ടത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യറാക്കാവുന്ന ഗ്രീൻ പീസ് വട റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 1.ഗ്രീൻ പീസ് – 1 കപ്പ് (അഞ്ചു മണിക്കൂർ കുതിർത്തു വെയ്ക്കുക)
- 2. പച്ചമുളക് – 2 എണ്ണം (ചെറുതായി അരിയുക)
- കറിവേപ്പില – രണ്ടു തണ്ട്
- ഉള്ളി – 5 എണ്ണം (ചെറുതായി അരിയുക)
- ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – ഒരു ടീ സ്പൂൺ
- ഗരം മസാലപ്പൊടി -കാൽ ടീ സ്പൂൺ
- കുരുമുളകുപൊടി – കാൽ ടീ സ്പൂൺ
- എണ്ണ, ഉപ്പ് – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
കുതിർത്തു വെച്ചിരിക്കുന്ന ഗ്രീൻ പീസ് ഉപ്പ് ചേർത്ത് അരച്ചെടുക്കുക. അതിലേക്ക് രണ്ടാമത്തെ ചേരുവകൾ നന്നായി യോജിപ്പിക്കുക. ഇതിൽ നിന്നും ഓരോ ചെറിയ ഉരുളകൾ എടുത്ത് കൈ വെള്ളയിൽ വെച്ചു പരത്തി ചൂടായ എണ്ണയിൽ വറുത്തു കോരുക.