മുംബൈ: നടി യാമി ഗൗതമിനും ഭര്‍ത്താവ് ചലച്ചിത്ര നിർമ്മാതാവ് ആദിത്യ ധറിനും ആൺ കുഞ്ഞ് പിറന്നു. മെയ് 20 ന്, ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ ഒരു മനോഹരമായ കുറിപ്പോടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. വേദവിദ് എന്നാണ് പുതുതായി പിറന്ന കുട്ടിക്ക് താര ദമ്പതികള്‍ പേരിട്ടിരിക്കുന്നത് .
ഇവരുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെയാണ് “സൂര്യ ഹോസ്പിറ്റലിലെ അസാധാരണമായ അർപ്പണബോധമുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് ഡോ. ഭൂപേന്ദർ അവസ്തി, ഡോ. രഞ്ജന ധനു എന്നിവര്‍ക്ക്. അവരുടെ വൈദഗ്ധ്യവും അശ്രാന്ത പരിശ്രമവുമാണ് ഈ സന്തോഷകരമായ സന്ദർഭം സാധ്യമാക്കിയത്.
മാതാപിതാക്കളായി ഈ മനോഹരമായ യാത്ര ആരംഭിക്കുമ്പോൾ ഞങ്ങളുടെ മകനെ ശോഭനമായ ഭാവി കാത്തിരിക്കുന്നുവെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അവൻ നേടുന്ന നേട്ടങ്ങളിലൂടെ അവൻ ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും ഈ രാജ്യത്തിനും അഭിമാനമായി വളരുമെന്ന പ്രതീക്ഷയും വിശ്വാസവും ഞങ്ങളിൽ നിറയുന്നു.
വേദവിദ് എന്നാണ് കുട്ടിയുടെ പേര് എന്നും അക്ഷയത്രിതീയ ദിനത്തിലാണ് കുട്ടി പിറന്നതെന്നും യാമിയും ഭര്‍ത്താവും അറിയിക്കുന്നു. അവസാനമായി ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലാണ് യാമി അഭിനയിച്ചത്. മലയാളത്തില്‍ ഹീറോ അടക്കം ചിത്രങ്ങളില്‍ യാമി ഗൗതം അഭിനയിച്ചിട്ടുണ്ട്. 2021ലാണ് യാമിയും ആദിത്യയും വിവാഹിതരായത്. മൂന്ന് വര്‍ഷത്തോളം ഇവര്‍ പ്രണയത്തിലായിരുന്നു.
കുഞ്ഞിന്റെ പേരിന്റെ അർഥം എന്താണെന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്. രൺവീർ സിങ്, ആയുഷ്മാൻ ഖുറാന, മൃണാൽ താക്കൂർ, നേഹ ധൂപിയ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ മാതാപിതാക്കളായ യാമി ഗൗതമിനും ആദിത്യ ധറിനും കുട്ടിക്കും ആശംസകള്‍ നേരുന്നുണ്ട്.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, പഞ്ചാബി തുടങ്ങി നിരവധി ഭാഷാ സിനിമാമേഖലയിൽ കഴിവ് തെളിയിച്ച താരമാണ് യാമി ഗൗതം. 2012ൽ വിക്കി ഡോണാർ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. ‘ഹീറോ’ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. 2021ലാണ് യാമി ഗൗതവും ആദിത്യ ധറും വിവാഹിതരായത്.
View this post on Instagram
2016 ലെ ഉറി ആക്രമണത്തെ അടിസ്ഥാനമാക്കിയ ഉറി: ദ് സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിൽ വിക്കി കൗശൽ , യാമി ഗൗതം, പരേഷ് റാവൽ തുടങ്ങിയവരാണ് അഭിനയിച്ചത്. ഭാര്യ യാമി ഗൗതമിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ആർടിക്കിൾ 370 ആണ് ആദിത്യ അവസാനമായി സംവിധാനം ചെയ്ത ചിത്രം. ആദിത്യ ധർ ഫിലിംസ് എന്ന പേരിൽ നിർമാണ കമ്പനിയുടെ ഉടമ കൂടിയാണ് ആദിത്യ.