ദോഹ : രാജ്യത്തെ നിര്‍ധനരായ അര്‍ബുദ രോഗികളുടെ ചികിത്സാ ചെലവുകള്‍ക്ക് പിന്തുണ നല്കാന് പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്ന് ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റി (ക്യുസിഎസ്). ചികിത്സയ്ക്കായുള്ള അപേക്ഷാ നടപടികള്‍ ‘വ ഇയ്യാക്കും’ മുഖേന ഇനി വേഗത്തിലാകും. അപേക്ഷ നല്കിയാല് അനുമതി പരമാവധി 2 മണിക്കൂറിനുള്ളില്‍. നിര്‍ധനരായ അര്‍ബുദ രോഗികളുടെ ചികിത്സാ ചെലവുകളില്‍ ആവശ്യമായ പിന്തുണ നല്കാന് ലക്ഷ്യമിട്ട് മേഖലയില്‍ ഇതാദ്യമായാണ് ഇത്തരമൊരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍.
ചികിത്സാ ചെലവുകളില്‍ സഹായം തേടി അര്‍ബുദ രോഗികള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ ‘വ ഇയ്യാക്കും’ (Wayyakum) ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കാം. രേഖകള്‍ പരിശോധിച്ച ശേഷം കുറഞ്ഞത് 2 മണിക്കൂറിനുള്ളില്‍ അപേക്ഷകള്‍ക്ക് അംഗീകാരം ലഭിക്കുമെന്നും പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യുസിഎസ് ചെയര്മാന് ഷെയ്ഖ് ഡോ. ഖാലിദ് ബിന്‍ ജാബര്‍ അല്‍താനി വിശദമാക്കി.
ചികിത്സാ പിന്തുണ തേടുന്നവര്‍ ആവശ്യമായ എല്ലാ വിവരങ്ങളും കൃത്യമായി ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. രേഖകള്‍ പരിശോധിച്ച ശേഷം പരമാവധി 2 മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കും. അപേക്ഷ അംഗീകരിച്ചാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ചികിത്സാ കേന്ദ്രങ്ങളിലേക്ക് (ദേശീയ അര്‍ബുദ പരിചരണ ഗവേഷണ കേന്ദ്രം അല്ലെങ്കില്‍ സിദ്ര മെഡിസിന്) ഓട്ടമാറ്റിക്കായി അനുമതി കത്ത് ലഭ്യമാക്കുകയും ചെയ്യത്തക്ക വിധമാണ് പോര്‍ട്ടല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.