ദോഹ: ഖത്തറില്‍ പകല്‍സമയത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകിട്ട് ആറ് മണിവരെ കടല്‍തീരത്തെ കാലാവസ്ഥ പകല്‍സമയത്ത് ചൂടുള്ളതായിരിക്കുമെന്നും ചിലയിടങ്ങളില്‍ പൊടിപടലങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ 25KT വരെ കാറ്റ് വീശിയേക്കും. ദൃശ്യപരത 05-09 കിലോമീറ്റര്‍ വരെയാകുമെന്നും അതോറിറ്റി അറിയിച്ചു.