റിയാദ്: സൗദി അറേബ്യയില്‍ 20 വാഹന നിര്‍മാതാക്കളില്‍ നിന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. സൗദി സ്റ്റാന്‍ഡേര്‍ഡ്സ്, മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷനും സൗദി തുറമുഖ അതോറിറ്റിയും (MAWANI) സംയുക്തമായാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വാഹന നിര്‍മ്മാതാക്കള്‍ 2024-ലെ നടപ്പ് വര്‍ഷത്തേക്കുള്ള സപ്ലൈ പ്ലാന്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
നിരോധനം ഏര്‍പ്പെടുത്തിയ വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് 3.5 ടണ്ണില്‍ കൂടാത്ത പുതിയ ലൈറ്റ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് സൗദി ഓട്ടോമൊബൈല്‍ ഏജന്റുമാരെ ഈ വര്‍ഷം താത്ക്കാലികമായി വിലക്കും. വാഹന നിര്‍മ്മാതാക്കളുടെ പട്ടിക ഊര്‍ജ കാര്യക്ഷമതയ്ക്കായി ഏകീകൃത ഇലക്ട്രോണിക് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
വാഹനങ്ങളുടേയും ടയറുകളുടേയും ഡേറ്റാ രജിസ്റ്റര്‍ ചെയ്യുന്നതിനും ഊര്‍ജ്ജ കാര്യക്ഷമത കാര്‍ഡുകള്‍ നല്‍കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ക്കായി എല്ലാ വാഹന നിര്‍മ്മാതാക്കളും വാഹനങ്ങളുടെ വിതരണ പ്ലാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ.