മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ നാലു ഐഎസ് ഭീകരെ അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ശ്രീലങ്കൻ സ്വദേശികളായ നാലുപേരാണ് അറസ്റ്റിലായതെന്ന് എടിഎസ് പറഞ്ഞു. മുഹമ്മദ് നസ്രത്ത്, മുഹമ്മദ് നുഫ്രാൻ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് റാസ്‌മിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ചിത്രങ്ങളും എ.ടി,.എസ് പുറത്തുവിട്ടു.
ശ്രീലങ്കയിൽ നിന്നും ചെന്നൈ വഴിയാണ് ഇവർ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്. എടിഎസ് കസ്റ്റഡിയിലെടുത്ത നാലുപേരെയും ഭീകരവിരുദ്ധ സേന ചോദ്യം ചെയ്തു വരുകയാണ്.
കൊളംബോയിൽ നിന്ന് ചെന്നൈയിലെത്തി ഇവർ അവിടെ നിന്നാണ് അഹമ്മാദാബാദിലെത്തിയത്. ഇന്ത്യയിലെ ജൂത കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.
ഇവർ പാകിസ്ഥാനിലെ ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അഹമ്മാദാബാദിലെത്തിയ ഭീകരസംഘം പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നതിനിടെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്യുന്നത്. സംഘത്തിൽ നിന്ന് ഏതാനും പാകിസ്ഥാന്‍ നിർമ്മിത ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഐ.പി.എല്‍ പ്ലേ ഓഫ് മത്സരത്തിനായി ടീമുകള്‍ അഹ്മദാബാദില്‍ എത്താനിരിക്കെയാണ് നാലുപേരെ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. മെയ് 12ന് അഹ്മദാബാദ് വിമാനത്താവളത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു.