തിരുവനന്തപുരം : മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബില്ല് ഒടുക്കിയാൽ ഇളവുകൾ ലഭിക്കുമെന്ന പ്രചാരണം വ്യാജമെന്ന് കെ.എസ്.ഇ.ബി. അത്തരത്തിൽ ഒരുതരം അറിയിപ്പുകളും വൈദ്യുതി വകുപ്പിന്റെയോ ബോർഡിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് കെ.എസ്.
ഇ.ബി വ്യക്തമാക്കി. വാട്സ് ആപ്പിലൂടെയാണ് വ്യാജപ്രചരണം നടക്കുന്നത്. ഇതിൽ കുടുങ്ങി ആരെങ്കിലും പണം നഷ്ടമാക്കിയാൽ കെ.എസ്.ഇ.ബി അതിന് ഉത്തരവാദിയാകില്ലെന്നും അവർ വ്യക്തമാക്കി.
ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒരു കാരണവശാലും പ്രതികരിക്കരുത്. സംശയങ്ങൾ കെ.എസ്.ഇ.ബിയുടെ 24/7 ടോൾ ഫ്രീ നമ്പരായ 1912 ൽ വിളിച്ച് ദൂരികരിക്കാമെന്നും അവർ വ്യക്തമാക്കി. ഔദ്യോഗിക ഉപഭോക്തൃ സേവന മൊബൈൽ ആപ്ലിക്കേഷനായ കെഎസ്ഇബി വഴി ബില്ലടയ്‌ക്കൽ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ ലഭ്യമാണ്.