മാങ്ങാ അച്ചാർ വിവിധ രീതിയിൽ തയ്യാറാക്കാറുണ്ടല്ലേ. വർഷങ്ങളോളം ഇരിക്കുന്ന വിനാഗിരി ചേർക്കാത്ത എണ്ണ മാങ്ങാ അച്ചാർ എളുപ്പം തയ്യാറാക്കുന്ന രീതി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മാങ്ങാ – 2 എണ്ണം
- നല്ലെണ്ണ – 100 ഗ്രാം
- ഉലുവ – 1 ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- മുള്ളക് പൊടി – 4 ടീ സ്പൂൺ
- കായം – 1 ടീസ്പൂൺ
- ഉപ്പ് – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങാ വലിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക. അതിന് ശേഷം നല്ലെണ്ണയിൽ 5 മിനിറ്റ് വറുത്ത് എടുക്കുക. ചീനച്ചട്ടി ചുടാക്കി തീ കുറച്ച് മസാലപൊടികൾ വഴറ്റി ഏടുക്കുക ശേഷം വറുത്ത മാങ്ങയും ബാക്കി വന്ന വറുത്ത എണ്ണയും ചേർത്ത് ഇളക്കി യോജിപ്പിച്ച എടുക്കുക. കാലങ്ങള്ളോളം ഇരിക്കുന്നു വിനാഗിരി ചേർക്കാതെ മാങ്ങ അച്ചാർ തയ്യാർ.