കല്ലുമ്മക്കായ കൊണ്ട് നിരവധി വിഭവങ്ങൾ തയ്യാറാക്കാം. എന്നാലും കല്ലുമ്മക്കായ റോസ്റ്റിന്റെ രുചി അതൊന്ന് വേറെ തന്നെയാണ്. മത്സ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കല്ലുമ്മക്കായ റോസ്റ്റ് തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പുഴുങ്ങി തോട് കളഞ്ഞ് വൃത്തിയാക്കിയ കല്ലുമ്മക്കായ – 250ഗ്രാം
- ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചതച്ചത് – 1 ടേബിൾ സ്പൂൺ
- മുളകുപൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി – അര ടീസ്പൂൺ
- കുരുമുളകുപൊടി – ഒന്നര ടീസ്പൂൺ
- കറിവേപ്പില – രണ്ട് തണ്ട്
- വെളിച്ചെണ്ണ – രണ്ട് ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പുഴുങ്ങി തോടു കളഞ്ഞ് വൃത്തിയാക്കി വച്ചിരിക്കുന്ന കല്ലുമ്മക്കായയിലേക്ക് രണ്ടു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ നന്നായി തേച്ചു പിടിപ്പിച്ച് പത്ത് മിനിറ്റ് മാറ്റി വയ്ക്കുക. ചൂടായ ഒരു പാനിൽ എണ്ണ ഒഴിച്ച് കറിവേപ്പില പൊട്ടിച്ചു മാറ്റിBച്ചിരിക്കുന്ന കല്ലുമ്മക്കായ ചേർത്തു കൊടുക്കാം. അല്പം വെള്ളം തളിച്ച് ഇളക്കിയശേഷം മൂടിവയ്ച്ചു ചെറുതീയിൽ നാലു മിനിറ്റ് വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുത്തു പൂർണ്ണമായും ജലാംശം മാറുമ്പോൾ സ്റ്റൗവ് ഓഫ് ചെയ്യാം. ബ്രേക്ഫാസ്റ്റിന്റെ കൂടെയോ ലഞ്ചിന്റെ കൂടെയോ ചൂടോടെ വിളമ്പാം.