ഉച്ച ഊണിന് അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട അല്ലെ, എന്നാൽ ചോറിനൊപ്പം മാത്രമല്ല കപ്പയ്ക്കൊപ്പം കഴിക്കാനും നല്ല കോമ്പിനേഷൻ ആണ് ഈ സ്പെഷ്യൽ ഇഞ്ചി ചമ്മന്തി.
ആവശ്യമായ ചേരുവകൾ
- ഇഞ്ചി – 1 കഷ്ണം( വലുത്)
- ചെറിയുള്ളി – 3 എണ്ണം
- വാളൻപുളി – 3 അല്ലി
- മുളകുപൊടി – 1 ടേബിൾസ്പൂൺ
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിൽ ചെറുതായി അരിഞ്ഞ ഇഞ്ചി, ചെറിയ ഉള്ളി, പുളി, മുളകുപൊടി പാകത്തിന് ഉപ്പും ഇടുക. ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ കട്ടിക്ക് അരച്ചു എടുക്കുക. അമ്മിക്കല്ലിൽ അരച്ചാൽ രുചികൂടും. സ്വാദിഷ്ടമായ ഇഞ്ചി ചമ്മന്തി റെഡി…