Food

ബ്രേക്ഫാസ്റ്റിന് സോഫ്റ്റ് ഓട്സ് ചപ്പാത്തി ആവാം അല്ലെ!

ഓട്സ് കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യറാക്കാറുണ്ട്, എന്നാൽ ഇനി മുതൽ ഓട്സ് കൊണ്ട് ചപ്പാത്തിയും തയ്യാറാക്കാം. എങ്ങനെയാണ് സോഫ്റ്റ് ഓട്സ് ചപ്പാത്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ഓട്‌സ് – ഒരു കപ്പ് (പൊടിച്ചത്)
  • ആട്ട/ ഗോതമ്പ് പൊടി – ഒരു കപ്പ്
  • മുളകുപൊടി – ഒരു ടീസ്പൂൺ
  • മല്ലിയില – ആവശ്യത്തിന്
  • എണ്ണ – ഒരു ടേബിൾ സ്പൂൺ‌

തയ്യാറാക്കുന്ന വിധം

ആദ്യം ഓട്‌സ് നന്നായി പൊടിക്കുക. ഒരു പാത്രത്തിൽ ഓട്‌സും ആട്ടയും മല്ലിയിലയും മുളകുപൊടിയും നന്നായി മിക്‌സ് ചെയ്യുക. ശേഷം ചപ്പാത്തിക്ക് കുഴയ്ക്കുന്ന പോലെ ഉപ്പ്, എണ്ണ, വെള്ളം ഇവ ചേർത്ത് കുഴയ്ക്കുക. ചെറിയ ഉരുളകളാക്കിയെടുത്ത് ഓരോന്നും പരത്തി ചുട്ടെടുക്കുക. നല്ല ചൂടോടുകൂടി കഴിക്കാം.