Food

ഏത്തപ്പഴം ഉണ്ടോ? എളുപ്പത്തിൽ ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാം

ഏത്തപ്പഴം കൊണ്ട് ധാരാളം പലഹാരങ്ങൾ തയ്യാറാക്കാറുണ്ടല്ലോ. ഏത്തപ്പഴം, തേങ്ങ, നെയ്, ഏലയ്ക്കയൊക്കെ ചേർത്ത് ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കിയാലോ..

ആവശ്യമായ ചേരുവകൾ

  • ഏത്തപ്പഴം – 3 എണ്ണം (നന്നായി പഴുത്തത്) ചെറുതായി അരിഞ്ഞത്
  • തേങ്ങ ചിരകിയത് – ഒരു തേങ്ങയുടെ പകുതി
  • പഞ്ചസാര – കാൽക്കപ്പ്
  • നെയ് – 2 വലിയ സ്പൂൺ
  • ഏലയ്ക്കപ്പൊടി – ഒരു ചെറിയ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങ വഴറ്റുക. തേങ്ങയുടെ നിറം മാറിതുടങ്ങുമ്പോൾ ഏത്തപ്പഴവും പഞ്ചസാരയും ചേർത്ത് നന്നായി ഉടച്ചു വഴറ്റുക. പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഏലയ്ക്കപ്പൊടി ചേർക്കുക. ​സ്റ്റൗവ് ഓഫ് ചെയ്ത ശേഷം ഈ കൂട്ടിനെ അലുമിനിയം ഫോയിലിൽ നിരത്തി ചപ്പാത്തിക്കോൽ കൊണ്ട് കുറച്ചു കട്ടിയിൽ പരത്തുക. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു സെർവ് ചെയ്യാം.