Food

വെറും മൂന്ന് ചേരുവകൾ മാത്രം മതി ഈ മുന്തിരി ജ്യൂസ് തയ്യറാക്കാൻ

പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് മുന്തിരി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വെറും മൂന്ന് ചേരുവകൾ കൊണ്ട് കിടിലനൊരു മുന്തിരി ഷേക്ക് റെസിപ്പി നോക്കിയാലോ? തയ്യറാക്കാനും വളരെ എളുപ്പം.

ആവശ്യമായ ചേരുവകൾ

  • കറുത്ത മുന്തിരി – 1 കിലോ
  • വെള്ളം – 1 ലിറ്റർ
  • പഞ്ചസാര – 1/2 കിലോ
  • പാൽ – 1 ലിറ്റർ

തയ്യാറാക്കുന്ന വിധം

മുന്തിരി നന്നായി കഴുകി വെള്ളത്തിൽ വേവിച്ചു തണുക്കുമ്പോൾ അരിച്ചു കുരുകളഞ്ഞു എടുക്കുക. മിക്സിയുടെ ജാറിൽ തണുപ്പിച്ചു കാട്ടിയാക്കിയ പാലും പഞ്ചസാരയും, വേവിച്ച മുന്തിരിയും ചേർത്ത് നന്നായി അരച്ച് നല്ല രുചികരമായ മുന്തിരി ഷേക്ക്‌ തയ്യാറാക്കാവുന്നതാണ്.