പലതരത്തിലുള്ള ചമ്മന്തികളുണ്ട്. മാങ്ങാ ചമ്മന്തി, തക്കാളി ചമ്മന്തി, തേങ്ങ ചമ്മന്തി.. അങ്ങനെ നിരവധി ചമ്മന്തികൾ. കഞ്ഞിയ്ക്കും ചോറിനൊപ്പവും കഴിക്കാൻ പറ്റിയ മറ്റൊരു ചമ്മന്തി പരിചയപ്പെട്ടാലോ? അതും ഉപ്പിലിട്ട നെല്ലിക്ക കൊണ്ടുള്ള ചമ്മന്തി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് ഉപ്പിലിട്ട നെല്ലിക്ക, കറിവേപ്പില, ജീരകം, തേങ്ങ, ഉപ്പ്, ചെറിയ ഉള്ളി, ചുവന്ന മുളക് എല്ലാം കൂടെ നന്നായി അരച്ച് എടുത്താൽ രുചികരമായ ചമ്മന്തി റെഡി ആകും. ചൊറിനോപ്പവും, ദോശയ്ക്കും, ഇഡ്ഡലിക്ക് ഒപ്പവും, കഞ്ഞിക്കു ഒപ്പവും വളരെ നല്ല ഒരു ചമ്മന്തി ആണ് ഇത്.