എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം ഇനി ഒരേ പാഠ്യപദ്ധതി ആയിരിക്കില്ല. കെടിയു, സാങ്കേതിക സര്‍വശാലയ്ക്ക് കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജുകില്‍ പാഠ്യപദ്ധതിയിൽ മാറ്റം വരുന്നു. പുതിയമാറ്റത്തോടെ അഭിരുചിക്ക് അനുസരിച്ച് പാഠ്യപദ്ധതിയിലും പാഠ്യവിഷയങ്ങളിലും മാറ്റം വരും. മൈനര്‍ വിഷയങ്ങളും ഉണ്ടാകും. ഈ വർഷം തന്നെ മാറ്റം പ്രതീക്ഷിക്കാം.
അടുത്ത മാസത്തോടെ ഓരോ വിഷയത്തിന്റെയും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചേര്‍ന്ന് പാഠ്യവിഷയങ്ങള്‍ തയാറാക്കും. ജൂലൈ ഓഗസ്റ്റില്‍ ബിടെക് ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് അക്കാദമിക് കൗണ്‍സിലും ബോര്‍ഡ് ഓഫ് ഗവേണേഴ്‌സും പുതിയ പാഠ്യപദ്ധതി അംഗീകരിക്കും.