മോഹൻലാൽ തെലുങ്കിൽ അഭിനയിക്കുന്ന പുതു ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.
മോഹൻലാലിന്റെ ഫോട്ടോയ്ക്ക് ഒപ്പം പിറന്നാൾ ആശംസ അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റർ. ബാക്ഗ്രൗണ്ടിൽ അമ്പും വില്ലും രുദ്രാക്ഷവും ഏന്തി നിൽക്കുന്ന ഒരാളെയും കാണാം. ഇത് മോഹൻലാൽ കഥാപാത്രമാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. എന്നാൽ ഇത് മോഹൻലാൽ തന്നെ എന്നാണ് ആരാധകർ പറയുന്നത്. അതേസമയം ചിത്രത്തിന്റെ ടീസർ ആവശ്യപ്പെട്ട് ഒരുപാട് പേര് പോസ്റ്ററിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
അടുത്ത മാസം 13ന് ടീസർ റിലീസ് ചെയ്യുമെന്നാണ് വിവരം. 100 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. പ്രഭാസ്, അക്ഷയ്കുമാര്‍, ശരത്കുമാര്‍ തുടങ്ങി വൻതാരനിരയും മോഹൻലാലിന് ഒപ്പം കണ്ണപ്പയിൽ എത്തുന്നുണ്ട്. മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.
മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ആന്ധ്ര, ഹൈദരാബാദ് എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ.