ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അപകീർത്തിപരാമർശം നടത്തിയ സംഭവത്തിൽ മുൻ ജഡ്ജിക്ക് പ്രചരണ വിലക്ക് ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമീഷൻ. കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യക്കെതിരെയാണ് നടപടി. പശ്ചിമ ബംഗാളിലെ തംലുക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് ഗംഗോപാധ്യ. മെയ് 21 വൈകീട്ട് അഞ്ച് മണി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് വിലക്ക്.
അഭിജിത്ത് ഗംഗോപാധ്യായയുടെ പരാമര്‍ശം സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. മമതാ ബാനര്‍ജി ഒരു സ്ത്രീ ആണോ എന്ന ചോദ്യം ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഈ മാസം 15 ന് ഹാല്‍ദിയയില്‍ നടന്ന പൊതുയോഗത്തിലെ പ്രസംഗത്തിലാണ് മമതയ്ക്ക് എതിരെ അഭിജിത്ത് ഗംഗോപാധ്യായ പ്രസംഗിച്ചത്.
“മമത ബാനർജി, നിങ്ങൾ എത്ര രൂപക്കാണ് വിൽക്കപ്പെടുന്നത്? നിങ്ങളുടെ വില പത്തുലക്ഷമാണ്. കാരണം എന്താണ്? കാരണം നിങ്ങളുടെ മേക്ക് അപ്പ് എല്ലാം ചെയ്യുന്നത് കേയ സേത് ആണ്? മമത ബാനർജി, അവർ ഒരു സ്ത്രീയാണോ?,“ ഗംഗോപാധ്യ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. 24 മണിക്കൂറാണ് അഭിജിത്ത് ഗംഗോപാധ്യായയ്ക്ക് പ്രാചരണത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വ്യക്തിഹത്യ നടത്തിയെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
അതേസമയം ഗംഗോപാധ്യയുടെ പരാമർശങ്ങൾ വളച്ചൊടിച്ചാണ് ടി.എം.സി സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ പോലൊരു വ്യക്തിക്ക് സ്ത്രീകളെ അപകീർത്തിപ്പെടുത്താൻ സാധിക്കില്ലെന്നുമായിരുന്നു ബംഗാൾ ബി.ജെ.പി വക്താവ് സമിക് ഭട്ടാചാര്യയുടെ പ്രതികരണം. ഭാരത സേവാശ്രമത്തിലെ സന്യാസിയെ വിമർശിച്ച മമത ബാനർജിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇങ്ങനെയാണെങ്കിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇ.ൻ.ടി ഡോക്ടറെ കാണുന്നതാണ് ഉചിതമെന്നും അതിനായി ഡൽഹിയിലെ എയിംസിലേക്ക് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.