Kerala

കെ​.എസ്.ആർ.ടി.സി ഡ്രൈ​വ​ര്‍ – മേ​യ​ർ ത​ർ​ക്കം; ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ച്ചെ​ന്ന് ആ​രോ​പി​ച്ച് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ മേ​യ​റു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് മേ​യ​റു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ യ​ദു​വി​നെ​തി​രെ മേ​യ​ർ ന​ൽ​കി​യ പ​രാ​തി ആ​ദ്യം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കേ​സ് മ്യൂ​സി​യം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സി​ൽ പ്ര​ധാ​ന തെ​ളി​വാ​യ മെ​മ്മ​റി കാ​ർ​ഡ് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

എത്രയും വേഗം കേസിൽ കുറ്റപത്രം നൽകാനാണ് പൊലീസിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ബസ് പരിശോധിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്. രണ്ടുമാസമായി വേഗപ്പൂട്ട് ഇളക്കിയിട്ടെന്നും ജി.പി.എസ്​ പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി. മേയർ സഞ്ചരിച്ച വാഹനം അമിതവേഗത്തിൽ ബസ് മറികടന്നോ എന്ന് അറിയാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ബസിൽനിന്ന് കിട്ടിയില്ല. പരാതിക്കാരിയുടെ മൊഴിയുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റപത്രം നൽകാനാണ് തീരുമാനം.