അബുദാബി: അബുദാബിയിൽ ജീവനുള്ള കോഴിയെ വിൽപ്പന നടത്തിയ സൂപ്പർമാർക്കറ്റ് അടപ്പിച്ചു. അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടേതാണ് നടപടി. അബുദാബിയിലെ മുസഫയിൽ സ്ഥിതി ചെയ്യുന്ന,High Quality Foodstuff Trading – One Person Company LLC”, എന്ന സ്ഥാപനമാണ് അടപ്പിച്ചത്.
2008-ലെ ഭക്ഷ്യ നിയമം (2) ലംഘിച്ചതിന് സ്ഥാപനത്തിന് പിഴയും ചുമത്തിയതായി അതോറിറ്റി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. നിലവിലെ നിയമലംഘനങ്ങൾ പരിഹരിക്കുകയും ഭക്ഷ്യസുരക്ഷയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്‌താൽ മാത്രമേ സ്ഥാപനത്തിൽ ഇനി പ്രവർത്തിക്കാൻ കഴിയൂ.
സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സ്ഥാപനങ്ങളും പരിശോധനയ്ക്ക് വിധേയമാണെന്നും അതോറിറ്റി സൂചിപ്പിച്ചു. ഏതെങ്കിലും സ്ഥാപനത്തിലെ ഭക്ഷണങ്ങളിലോ നിയമലംഘനങ്ങളെക്കുറിച്ചോ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറായ 800555-ൽ ബന്ധപ്പെട്ട് അറിയിക്കണമെന്നും അബുദാബി അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.