Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

ഈ മഖ്ബറയിൽ അന്തിയുറങ്ങുന്നത് ആരാണെന്നറിയുമോ?; കാസറോട്ടേ 1400 വർഷം പഴക്കമുള്ള ചരിത്രം കണ്ടിക്ക ?

കാസര്‍കോട്ടെ മാലിക് ഇബ്‌നു ദീനാര്‍ മസ്ജിദ് ഉത്തരമലബാറിലെ അത്യുന്നതമായ മുസ്‌ലിം തീര്‍ഥാടനകേന്ദ്രമാണ്.

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 21, 2024, 09:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഉത്തര മലബാറിൽ തലയെടുപ്പോടെ നിൽക്കുന്ന മുസ്ലിം തീർത്ഥാടന കേന്ദ്രമാണ് മാലിക് ഇബ്നു ദീനാർ മസ്ജിദ്. കാസർകോട്ടെ മണ്ണിലാണ് ചരിത്രവും വിശ്വാസവും പേറുന്ന ഈ പുണ്യസ്ഥലം നിലകൊള്ളുന്നത്. 1400 വർഷത്തിലേറെ പഴക്കമുള്ള ഈ പള്ളി കേരളത്തിൽ ഇസ്ലാം വന്നെത്തിയതിന്റെ അടയാളം കൂടിയാണ്. ദിനംപ്രതി എത്രയെത്ര വിശ്വാസികൾ ആണെന്നോ ഇവിടേക്ക് എത്തുന്നത്. കേരളീയർ മാത്രമല്ല, ഈ പള്ളിയുടെ വിശുദ്ധി തേടി വിദേശികളും ഉത്തരേന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ളവരും എത്തുന്നു.

അത്രയേറെ വർഷങ്ങൾക്കു മുൻപ് സ്ഥാപിക്കപ്പെട്ടിട്ട് കൂടി ഇതിൻറെ വാസ്തു ശില്പ മികവ് എടുത്തു പറയാതെ വയ്യ. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെ സ്ഥിതിചെയ്യുന്ന ഈ ആരാധനാലയം ചരിത്രാന്വേഷകരുടെ കൂടി ഇഷ്ട കേന്ദ്രമാണ്. വിശ്വാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടം. തളങ്കരയിൽ ചന്ദ്രഗിരിപ്പുഴയോരത്ത് ആർക്കും കയറി ചെല്ലാം.

ചരിത്രം

മാലിക് ഇബ്നു ദീനാറും സംഘവും ആണ് ഈ പള്ളി പണി കഴിപ്പിച്ചത്. അറേബ്യയിൽ നിന്ന് കപ്പൽ കയറി എത്തിയവരാണ് ഇവർ. കേരളത്തിൽ മാത്രമല്ല കർണാടകയിലും ഇവർ പള്ളി പണിതിട്ടുണ്ട്. കേരളത്തിലും കർണാടകയിലും ഉൾപ്പെടെ 10 പള്ളികളാണ് ഇവർ പണിതുയർത്തിയത്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാൻ മസ്ജിദ് മാലിക് ന്യൂ ദീനാർ പണിത ആദ്യത്തെ ദേവാലയമാണ്. ഇതിൽ എട്ടാമത്തെ പള്ളിയാണ് കാസർകോട്.

മാലിക് ഇബ്നു ദിനാറിനും സംഘത്തിനും കേരളത്തിൽ ഊഷ്മളമായ സ്വാഗതം ആണ് ലഭിച്ചത്. അതിനു കാരണം ഇവരുടെ സത്യസന്ധതയും സൽസ്വഭാവവും തന്നെയാണ്. കേരളത്തിലെ ഭരണാധികാരികൾ വളരെ ആദരവോടെ ഇവരെ സ്വീകരിച്ചു. കൂടാതെ പള്ളി നിർമാണത്തിനും അനുമതി നൽകി. മതപ്രബോധനത്തിനും ആവശ്യമായ പിന്തുണ നൽകി ഒപ്പം നിന്നു. ഇവർ ജീവിതത്തിൽ അനുവർത്തിച്ചു പോന്നിരുന്ന ധാർമിക ബോധം ഒരുപാട് പേരെ ആകർഷിച്ചു. പിന്നാലെ ഒരുപാട് പേർ ഇസ്ലാം മതത്തെ ആശ്ലേഷിച്ചു. കേരളത്തിൽ ഇസ്ലാം വേരുറപ്പിച്ചതും പടർന്നുപന്തലിച്ചതും അങ്ങനെയായിരുന്നു. ഈ കാര്യത്തിൽ മാലിക്ക് ഇബ്നു ദീനാറും സംഘവും വഹിച്ച പങ്ക് വളരെ വലുതാണ്.

കൊടുങ്ങല്ലൂരിനും കാസർകോടിനും പുറമെ കൊല്ലം, ചാലിയം, പന്തലായിനി, ധർമടം, ശ്രീകണ്ഠപുരം, ഏഴിമല, മംഗളൂരു, ബാർകൂർ (തെക്കൻ കർണാടക) എന്നിവിടങ്ങളിലും അവർ പള്ളികൾ പണിതു.

ReadAlso:

ഇന്ത്യയ്ക്കൊപ്പം എന്നും നിൽക്കും എന്ന് വിശ്വാസമുള്ള ഒരു രാജ്യം അന്നത്തെ അവസ്ഥയിലും ഇന്ത്യക്കൊപ്പം നിന്നത് ആ രാജ്യം

മലമുകളിലെ പുണ്യഭൂമി, സാഹസീക സഞ്ചാരികളുടെയും ശൈശവ ഭക്തരുടേയും ഇഷ്ടക്ഷേത്രം; ഇത് കേദാർനാഥ്

ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം അറിയാമോ.? എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി മാറിയത്.?

ഒരു പോപ്പിന്റെ മരണത്തിനുശേഷം നടക്കുന്ന ചടങ്ങുകൾ എന്തൊക്കെയാണ്.?

നോക്കിനിൽക്കേ തന്നെ ഉറഞ്ഞ മഞ്ഞ് ​വജ്രങ്ങൾ നിറഞ്ഞ നി​ഗൂഢ ഗർത്തങ്ങളാകും!!

മാലിക്കിനു ദിനാറും സംഘവും കേരളത്തിൽ വന്നത് ഏത് കാലത്താണ് എന്നതിൽ രണ്ട് അഭിപ്രായമുണ്ട്. പ്രവാചകന്റെ കാലത്താണെന്നും അതെല്ലാം പിൽക്കാലത്ത് ആണെന്നും പലരും അഭിപ്രായപ്പെടുന്നു. എ.ഡി. 644 (ഹിജ്‌റ-22)ലാണ് കാസർകോട്ടെ പള്ളി പണിതതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

അറേബ്യയിൽ നിന്ന് കപ്പൽ കടന്ന് ഇവിടെ എത്തിയപ്പോൾ 10 വെണ്ണക്കല്ലുകൾ ആണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇവ ഓരോന്നും 10 പള്ളിയുടെ ശിലാസ്ഥാപനത്തിനാണ് ഉപയോഗിച്ചത്. കൊടുങ്ങല്ലൂരിലെ പള്ളിക്കും കാസർകോട്ടെ പള്ളിക്കും സമാനതകൾ ഉണ്ട്.

മാലിക് ഇബ്നു ദീനാർ പള്ളി സമയമെടുത്ത് ചെയ്തതാണ്. പല കാലഘട്ടങ്ങളിലൂടെയാണ് ഇതിൻറെ നിർമ്മാണം പുരോഗമിച്ചത്. മണ്ണും കല്ലും മരവും കൊണ്ടുണ്ടാക്കിയ ആ പഴയ പള്ളി ഓലമേഞ്ഞതായിരുന്നുവെന്ന് പഴയ രേഖകൾ വ്യക്തമാക്കുന്നു.

മാലിക് ഇബ്‌നു ദീനാർ പള്ളിയുടെ പ്രധാന പുനരുദ്ധാരണം നടന്നത് എ.ഡി. 1845 (ഹിജ്‌റ 1223)ലാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇതിൻറെ വാസ്തുശാസ്ത്ര മികവ് എടുത്തു പറയേണ്ടത് തന്നെയാണ്. കറുപ്പഴകിൽ തിളങ്ങുന്ന മരങ്ങളിൽ അതി സൂക്ഷ്മമായി കൊത്തിയെടുത്ത കൊച്ചു പുഷ്പങ്ങളും വള്ളികളും ഇലകളും വളരെ ആകർഷണീയമാണ്. പള്ളിയുടെ അകത്തേക്കും പുറത്തേക്ക് പ്രവേശിക്കാൻ ഒട്ടേറെ വാതിൽ പടികൾ ഉണ്ട്. ഇവയെല്ലാം അടുത്തടുത്താണ് സ്ഥാപിച്ചിരിക്കുന്നതും. പ്രധാന വാതിൽ പടിയിൽ കൊത്തിവെച്ച അറബി ലീഗ് പള്ളിയുടെ ചരിത്രം തന്നെയാണ് വിളിച്ചു പറയുന്നത്. കൂടാതെ മരത്തിൽ തീർത്ത വാതിലുകളും ജനലുകളും പ്രസംഗപീഠവും എല്ലാം പള്ളിക്ക് കൂടുതൽ ഭംഗി കൂട്ടുന്നു. പഴയകാല വാസ്തു സൗന്ദര്യത്തിന്റെ വിലപ്പെട്ട അടയാളങ്ങളാണ് ഈ പള്ളിയുടെ ഓരോ മുക്കിലും മൂലയിലും കാണാൻ സാധിക്കുന്നത്.

”ഇത് മാലിക് ഇബ്‌നു ദീനാർ പള്ളിയാണ്. അറേബ്യയിൽനിന്നുള്ള ഒരു സംഘം ഇസ്‌ലാം പ്രചരിപ്പിക്കുന്നതിനും പള്ളിനിർമാണത്തിനുമായി ഇന്ത്യയിൽ വന്നു. ശറഫുബ്‌നു മാലിക്, മാലിക് ഇബ്‌നു ദീനാർ, സഹോദരപുത്രൻ മാലിക് ഇബ്‌നു ഹബീബിബ്‌നു മാലിക് തുടങ്ങിയവരാണവർ. കാസർകോട് എന്ന പ്രദേശത്ത് അവരെത്തുകയും ഹിജ്‌റ 22 റജബ് മാസം 13 തിങ്കളാഴ്ച അവിടെ ഒരു ജുമാമസ്ജിദ് സ്ഥാപിക്കുകയും മാലിക് ഇബ്‌നു അഹമ്മദ്ബ്‌നു മാലിക് എന്നുപേരായ തന്റെ മകനെ അവിടെ ഖാസിയായി നിയമിക്കുകയും ചെയ്തു. പിന്നീട് ഹിജ്‌റ 1223-ൽ ഈ പ്രദേശവാസികളുടെ ചെലവിൽ പഴയപള്ളി പുനർനിർമിച്ചു.” വാതിൽപ്പടിയിലെ അറബിലിഖിതത്തിന്റെ ഉള്ളടക്കം ഇതാണ്.

കേരളത്തിൻറെ മുസ്ലിം പാരമ്പര്യത്തിൽ നിർണായക പങ്കാണ് ഈ പള്ളി വഹിക്കുന്നത്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ പള്ളി അത്രയും മനോഹരമായാണ് ഇന്നും സംരക്ഷിക്കപ്പെടുന്നത്. പള്ളിയോടു ചേർന്നുള്ള മഖ്ബറയിൽ പ്രാർഥിക്കാനും മൂന്നു വർഷത്തിലൊരിക്കൽ ഇവിടെ നടത്തുന്ന ഉറൂസിൽ പങ്കുചേരാനും വിശ്വാസികളുടെ തിരക്കാണ്.

ഈ മഖ്ബറയിൽ അന്തിയുറങ്ങുന്നത് ആരാണ്?

കേരളത്തിലെ ഏറ്റവും പ്രശസ്തമായ മഖ്ബറകളിലൊന്നാണ് കാസർകോട്ടുള്ളത്. എന്നാൽ ഇതിൽ അന്തിയുറങ്ങുന്നത് ആരാണെന്ന് കാര്യത്തിൽ ഇന്നും ഭിന്ന അഭിപ്രായം നിലനിൽക്കുന്നുണ്ട്. കാസർകോട്ടെ പ്രഥമ ഖാസി മാലിക് ഇബ്‌നു മുഹമ്മദാണ് അതെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ പ്രഥമ ഖാസിയുടെ പിതാവ് മുഹമ്മദ് ഇബ്‌നു മാലിക്കാണ് മഖ്ബറയിലുള്ളതെന്നാണ് മറ്റൊരു വിഭാഗം അവകാശപ്പെടുന്നത്. എന്നാൽ മാലിക് ഇബ്‌നു ദീനാർ തന്നെയാണ് ഇവിടെ അന്തിയുറങ്ങുന്നതെന്ന് വിശ്വസിക്കാനാണ് ഒരു വിഭാഗത്തിന് ഇഷ്ടം.

എന്തായാലും പുണ്യമഖ്ബറ സന്ദർശിക്കാനും ഇവിടെ പ്രാർഥനനടത്താനും നിരവധി പേരാണ് അന്യദേശങ്ങളിൽ നിന്നുപോലും എത്തുന്നത്. ജീവിതത്തിൽ നേരിട്ട പല പ്രതിസന്ധികൾക്ക് പരിഹാരം കാണാനും ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും ഇവിടെ പ്രാർത്ഥിക്കുന്നതിലൂടെ സാധിക്കുന്നു എന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു. വാക്കുകൾക്കതീതമായ ആത്മീയ അനുഭവവുമായാണ് ഓരോ വിശ്വാസികളും ഇവിടുന്ന് പടിയിറങ്ങുന്നത്.

ആഘോഷമായി ഉറൂസ്

മൂന്നുവർഷത്തിൽ ഒരിക്കൽ മാത്രമാണ് മാലിക് ഇബ്നു ദീനാർ മസ്ജിദിൽ ഉറൂസ് നടത്തുന്നത്. ആയിരക്കണക്കിന് വിശ്വാസികളാണ് ഇതിൽ പങ്കെടുക്കാൻ എത്തുന്നത്. പ്രമുഖ മതപണ്ഡിതന്മാർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി മതപ്രഭാഷണങ്ങൾ നടത്തും. തുടർന്ന് നടക്കുന്ന ഉറൂസിന്റെ ഭാഗമായി ദിഖ്ർ-ദുആ സദസ്സും ഖബർ സിയാറത്തും സെമിനാറുകളും പ്രവാസിസംഗമവുമെല്ലാം നടക്കും. മഹാഅന്നദാനത്തോടെ ഉറൂസ് സമാപിക്കും.

Tags: MOSQUEKASARGODmalik DEENAR MASJID

Latest News

മൂന്നാറിൽ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം നിലച്ചു | Munnar

ഗോവിന്ദച്ചാമിക്ക് ജയിൽച്ചാട്ടത്തിൽ മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് | Police

ഷാർജയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും | Sharjah

സംസ്ഥാനത്ത് മഴക്കെടുതിയിൽ വലഞ്ഞ് ജനങ്ങൾ | Rain

ആർസിബി വിജയാഘോഷ അപകടം; മരിച്ച പെൺകുട്ടിയുടെ ഒരു ലക്ഷം രൂപയുടെ ആഭരണങ്ങൾ കാണാതായി; പരാതി | RCB

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.