മുംബൈ: അശ്ലീല വീഡിയോ കണ്ട ശേഷം പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരനെതിരെ കേസ്. നവി മുംബൈയിലെ ഖണ്ഡേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മൂന്ന് മാസം ഗർഭിണിയായ പെൺകുട്ടിയുമായി ഗർഭം അലസിപ്പിക്കാൻ മാതാപിതാക്കൾ വാഷി ജനറൽ ആശുപത്രിയിൽ എത്തിയതിനു പിന്നാലെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് കേസെടുക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് ലൈംഗിക സിനിമകൾ കണ്ടിരുന്നുവെന്നും ഇതിന് പിന്നാലെ സഹോദരൻ പീഡിപ്പിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞതായാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു, ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മാസമുറ തെറ്റിയതോടെ കുട്ടി അമ്മയെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ ആൺകുട്ടിക്കെതിരെ ഐപിസി 376 (ബലാത്സംഗം), 376 (2) (എൻ) (ഒരേ സ്ത്രീയെ ആവർത്തിച്ച് ബലാത്സംഗം ചെയ്യുക) എന്നിവയും പോക്സോ നിയമത്തിലെ 4, 6, 8, 12 എന്നീ വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.