ചാരി ഇരുന്നാൽ പോലും വിഷബാധയേൽക്കുന്ന മരത്തെ കുറിച്ച് അറിയാമോ… ,കരീബിയയിലാണ് ഈ മരണ മരം . ഇലകളിലും ചില്ലകളിലും കായകളിലും എന്തിന് ഗന്ധത്തിൽപോലും വിഷം നിറച്ചുനിൽക്കുന്ന മരം. കരീബിയന്‍ ദ്വീപസമൂഹങ്ങളിലേക്കു വിനോദയാത്ര പോകുന്നവര്‍ക്ക് എന്നും പേടിസ്വപ്‌നമാകുന്ന മരത്തിന്റെ പേര് മഞ്ചിനീൽ എന്നാണ്. മഴനേരത്ത് ഈ മരത്തിന്റെ ചുവട്ടില്‍നിന്നാല്‍ ദേഹത്തേക്ക് ഇലകളില്‍നിന്നും മറ്റും വീഴുന്ന വെള്ളം മതി പൊള്ളലേല്‍ക്കുന്നതിനു കാരണമാകാന്‍. തെക്കൻ ഫ്ലോറിഡ, കരീബിയൻ, മധ്യ അമേരിക്ക, വടക്കേ തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ മണൽ മണ്ണിലും കണ്ടൽക്കാടുകളിലും മഞ്ചിനീലുകൾ വളരുന്നുണ്ട് .
പലതിലും ഇതിൽ തൊടരുതെന്ന അപായ ചിഹ്നങ്ങളും പതിപ്പിച്ചിട്ടുണ്ട് .ലോകത്തിലെ ഏറ്റവും അപകടകാരിയായ വൃക്ഷം എന്ന പേരില്‍ ഗിന്നസ് റെക്കോര്‍ഡ് ബുക്കില്‍ പോലും ഇടം നേടിയതാണ് മഞ്ചിനീൽ . മഴനേരത്ത് ഈ മരത്തിന്റെ ചുവട്ടില്‍നിന്നാല്‍ ദേഹത്തേക്ക് ഇലകളില്‍നിന്നും മറ്റും വീഴുന്ന വെള്ളം മതി പൊള്ളലേല്‍ക്കുന്നതിനു കാരണമാകാന്‍. ഇവയുടെ തൊലി, ഇല, പഴം തുടങ്ങി എല്ലാ ഭാഗങ്ങളിൽനിന്നും ഒരുതരം കറ ഒലിച്ചിറങ്ങുന്നതാണു പ്രശ്‌നമുണ്ടാക്കുന്നത്.
മനുഷ്യന്റെ ത്വക്കുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായാല്‍പിന്നെ പൊള്ളലേറ്റതു പോലെയാണ്. കറയ്ക്കുള്ളില്‍ പലതരം അപകടകാരികളായ രാസവസ്തുക്കളുണ്ടെങ്കിലും ഫോര്‍ബോള്‍ എന്നറിയപ്പെടുന്ന വസ്തുവാണ് ഏറ്റവും പ്രശ്‌നക്കാരന്‍. ഇത് വെള്ളത്തില്‍ എളുപ്പത്തില്‍ ലയിച്ചു ചേരുന്നതാണ്. അതിനാല്‍ത്തന്നെ മരത്തിലേക്കു മഴവെള്ളം വീണ് ഒലിച്ചിറങ്ങുന്ന വെള്ളം ശരീരത്തില്‍ സ്പര്‍ശിച്ചാലും അപകടമാണ്. കേമൻ ദ്വീപുകളിലെ മഞ്ചിനീൽ മരങ്ങളിലാണ് ഏറ്റവും കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ വച്ചിരിക്കുന്നത്.ഒറ്റനോട്ടത്തില്‍ ഭക്ഷ്യയോഗ്യമെന്നു കരുതുന്നവയാണ് ഇവയുടെ ഫലം.
നല്ല സുഗന്ധവുമാണ് റേഡിയോളജിസ്റ്റ് നിക്കോള സ്‌ട്രിക്ലാൻഡ് 2000 ൽ ഒരു ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ലേഖനത്തിൽ ഒരു സുഹൃത്തിനൊപ്പം മഞ്ചിനീൽ കഴിച്ചതിനെക്കുറിച്ച് ഇങ്ങനെ എഴുതി: “ഞാൻ ഈ പഴത്തിൽ നിന്ന് ഒരെണ്ണം കഴിച്ചു അത് മധുരമുള്ളതായി കണ്ടെത്തി. എന്നാൽ നിമിഷങ്ങൾക്ക് ശേഷം ഞങ്ങളുടെ വായിൽ നീറ്റലുണ്ടായി , അത് ക്രമേണ തൊണ്ട കത്തുന്ന രീതിയിലായി‘ രോഗലക്ഷണങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വഷളായി. തുടർന്ന് അടിയന്തിര ചികിത്സ തേടി .
ചുരുക്കി പറഞ്ഞാൽ ആ പഴത്തിന്റെ സുഗന്ധത്തിലല്ല കാര്യം . ബീച്ച് ആപ്പിള്‍ എന്നും വിഷപ്പേരയ്ക്ക എന്നും ഇവയ്ക്ക് പേരുണ്ട്. യൂഫോര്‍ബിയ ജീനസില്‍പ്പെട്ട മരമാണ് മഞ്ചിനീല്‍. മരത്തിന്റെ ഏതാണ്ടെല്ലാ ഭാഗവും അപകടകാരിയാണെന്നാണ് ഫ്‌ളോറിഡ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൂഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ സയന്‍സസ് നടത്തിയ പഠനത്തില്‍ വ്യക്തമായത്. 1513-ൽ ആദ്യത്തെ യൂറോപ്യൻ പര്യവേഷണത്തിന് നേതൃത്വം നൽകിയ ജുവാൻ പോൻസ് ഡി ലിയോണാണ് മഞ്ചിനീലിന്റെ ഏറ്റവും പ്രശസ്തനായ ഇര.
കരീബിയൻ സ്വദേശികളായ ചില ആളുകൾ വിഷ അമ്പുകൾ നിർമ്മിക്കാൻ മഞ്ചിനൈൽ സ്രവം ഉപയോഗിച്ചു, 1521 ലെ യുദ്ധത്തിൽ പോപ്പ് ഡി ലിയോണിന്റെ തുടയിൽ ഈ അമ്പുകളിലൊന്ന് എറ്റതായാണ് റിപ്പോർട്ട്. അദ്ദേഹം തന്റെ സൈന്യത്തോടൊപ്പം ക്യൂബയിലേക്ക് പോയെങ്കിലും അവിടെ വച്ച് അദ്ദേഹം മരണപ്പെട്ടു. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും എങ്കിലും കടൽത്തീരം ഇടിയുന്നത് തടയാനും കാറ്റിനെ പ്രതിരോധിക്കുന്നതിനും മുൻപന്തിയിലാണ് മഞ്ചിനീൽ.