Kerala

യുവതിയെക്കൊണ്ട് ഛർദ്ദി തുടപ്പിച്ചു: കോട്ടയത്ത് ബസ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശിച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കോട്ടയം: ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ അതു തുടപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കോ​ട്ട​യം ആ​ർ​ടി​ഒ​യ്ക്കാ​ണ് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

മേയ് 15ന് മുണ്ടക്കയത്തുനിന്നും കോട്ടയത്തേക്കു പോയ ബസിൽ വച്ചാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. വൈകിട്ട് 5.45ഓടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോൾ യുവതി ഛർദ്ദിച്ചു. തുടർന്നു ഡ്രൈവർ തുണി നൽകി യുവതിയെക്കൊണ്ട് തന്നെ ചർദ്ദി തുടപ്പിച്ചു.

പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. ജൂ​ണി​ൽ കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.