Food

ഈ ചേരുവകൾ ചേർത്ത് മോര് തയ്യാറാക്കൂ, കിടിലനാണ്

മോര് കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മോര് മികച്ചതാണ്.

ആവശ്യമായ ചേരുവകൾ

  • മോര് – അരക്കപ്പ്
  • വെള്ളം – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • പുതിന ഇല – ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്
  • ഇഞ്ചി – 1 കഷ്ണം
  • ജീരകം പൊടിച്ചത് – അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

അരക്കപ്പ് മോരിൽ വെള്ളം ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം ജീരകം പൊടിച്ചത് ചേർക്കുക. ശേഷം പുതിനയില, മല്ലിയില, ഇഞ്ചി എന്നിവ ചേർത്ത് മിക്സിയിൽ ചെറുതായൊന്ന് അടിച്ചെടുക്കുക. ശേഷം കുടിക്കുക.