എല്ലാ പച്ചക്കറികളും പഴങ്ങളും സാലഡിൽ ഉൾപ്പെടുത്താം. വണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഡയറ്റിൽ ഏതെങ്കിലും ഒരു സാലഡ് ഉൾപ്പെടുത്താൽ പ്രത്യേകം ശ്രദ്ധിക്കുക. സാലഡിൽ തക്കാളി, ഉള്ളി, കാബേജ്, ബ്രൊക്കോളി, പഴങ്ങൾ എന്നിവ ഉൾപ്പെടുത്താം. മുളപ്പിച്ച ചെറുപയർ കൊണ്ട് വളരെ ഹെൽത്തിയായൊരു സാലഡ് പരിചയപ്പെട്ടാലോ?
ആവശ്യമായ ചേരുവകൾ
- ചെറുപയർ – 100 ഗ്രാം
- തക്കാളി – ഒന്ന്
- ക്യാരറ്റ് – ഒന്ന്
- പച്ചമുളക് – രണ്ട്
- നാരങ്ങ – 1 എണ്ണം
- മല്ലിയില, ഉപ്പ് – ആവശ്യത്തിന്
- വെള്ളരി – 1 എണ്ണം
തയ്യാറാക്കുന്ന വിധം
തലേദിവസം രാവിലെ വെള്ളത്തിൽ ഇട്ടുവച്ച ചെറുപയർ രാത്രി വാർത്തു വയ്ക്കുക. അത് രാവിലെ ആകുമ്പോഴേക്കും പയർ മുളച്ചിട്ടുണ്ടാകും. മുളച്ച ചെറുപയർ ഇഡ്ഡലിത്തട്ടിൽ വെച്ച് ആവി കേറ്റുക(10മിനിറ്റ്). ഇനി ഒരു പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ വെള്ളരി,ക്യാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ആവശ്യത്തിന് ഉപ്പും നാരങ്ങാനീര് പിഴിഞ്ഞതും മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവി കയറ്റിയ ചെറുപയർ ഇടുക. അതിനു ശേഷം നന്നായി ഇളക്കി എടുക്കുക.