Food

ഊണിനൊരുക്കാം പോഷക​ഗുണങ്ങളാൽ രുചികരമായ വൻപയർ തോരൻ

പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വൻപയർ. കിഡ്‌നി ബീൻസ് അഥവാ വൻപയർ ഉപയോഗിക്കുന്നതിലൂടെ പല രോഗങ്ങളേയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നു. ചോറിന് വൻപയർ കൊണ്ട് സ്പെഷ്യൽ തോരൻ തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • വാഴപ്പിണ്ടി – 2 കപ്പ് ( ചെറുതായി അരിഞ്ഞത്)
  • വൻപയർ – 1 കപ്പ് (കുതിർത്തത്)
  • മുളക് പൊടി – കാൽ ടീസ്പൂൺ
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • മല്ലിപ്പൊടി – അര ടീസ്പൂൺ
  • പച്ചമുളക് – 2 എണ്ണം
  • എണ്ണ – 2 ടീസ്പൂൺ
  • കടുക്, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഉപ്പിട്ട് വൻപയർ കൂക്കറിൽ വേവിച്ചെടുക്കുക. അത് പോലെ തന്നെ വേറെ ഒരു പാത്രത്തിൽ വാഴപിണ്ടിയും പച്ചമുളകും കൂടി ചേർത്ത് വേവിക്കുക…ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച്, കടുകു പൊട്ടിച്ച ശേഷം മസാല പൊടികൾ ഇട്ട് മൂപ്പിച്ച് എടുക്കുക. ശേഷം വേവിച്ച് വച്ച പയർ ഇടുക..വേവിച്ചു വച്ച വാഴപിണ്ടിയും കുറച്ചു കറിവേപ്പിലയും ഇട്ടു അടച്ചു വച്ച് ഒരു അഞ്ച് മിനുട്ട് വീണ്ടും വേവിക്കുക…വൻപയർ തോരൻ തയ്യാർ

­